നിലവറയിൽ വാണരുളും
മണ്ണാറശ്ശാല നാഗഗീതം
Nilavarayil Vaanarulum (Mannaarashaala Naagageetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍പ്രതാപൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 24 2012 04:24:20.
 
നിലവറയില്‍ വാണരുളും പെരുമാളേ
അവിടുത്തേക്കിന്നല്ലോ ശുഭരാത്രി
(നിലവറയില്‍ )
എന്റെ നാഗമുത്തച്ഛന്നു നൂറും പാലും നല്‍കിടുന്ന
മോഹനമുഹൂര്‍ത്തമേ ശിവരാത്രി
ഇന്നു് ശിവരാത്രി
(നിലവറയില്‍ )

കാവിലെ സര്‍പ്പബലി പൂജകള്‍ കാണുവാന്‍
പഞ്ചമുഖന്‍ തമ്പുരാന്റെ തിരുവുത്സവം
(കാവിലെ )
സഹസ്രാബ്ദങ്ങളായി ഞങ്ങളെ കാത്തിടുന്ന
സമസ്തലോകേശ്വരനാം അപ്പൂപ്പന്‍
ഗൃഹസ്താശ്രമത്തിലെ ഞങ്ങളുടെ കുറ്റങ്ങള്‍
പൊറുക്കേണം എന്നും അനുഗ്രഹിക്കേണം
(നിലവറയില്‍ )

വിടര്‍ത്തൂ ഫണങ്ങള്‍ ജഗത്തിനു രക്ഷയ്ക്കായി
മഹത്താം ഈ രാത്രി ശിവരാത്രിനാളില്‍
(വടര്‍ത്തൂ )
പെരുക്കും ഭയങ്ങളെ അകറ്റു നീ ദേവാ
മനുഷ്യനില്‍ നന്മകള്‍ വളര്‍ത്തു നീ ദേവാ
(പെരുക്കും )
(നിലവറയില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts