ഭൂലോകം സുരലോകമായ്
മണ്ണാറശ്ശാല നാഗഗീതം
Bhoolokam Suralokamaay (Mannaarashaala Naagageetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2012 02:45:20.
 
ഭൂലോകം സുരലോകമായു്
ദേവന്മാര്‍ പ്രീതരായെത്തി
വ്യാകുലം നേത്രങ്ങലെങ്ങും
വലിയമ്മ യാത്രയായി
സാവിത്രീനാമമന്ത്രങ്ങല്‍ ഉരുവിടും സര്‍പ്പജാലങ്ങള്‍
ഇളകി കാവുകള്‍ക്കുള്ളില്‍
വലിയമ്മ മറഞ്ഞേ പോയു്

മണ്ണാറശ്ശാലയില്‍ മനുഷ്യദുഃഖങ്ങള്‍ക്കു്
സാന്ത്വനം നല്‍കിയൊരമ്മ
(മണ്ണാറശ്ശാലയില്‍ )
ഈ ലോക ദുരിതങ്ങള്‍ ആവാഹനം ചെയ്തു
ജലഗന്ധപുഷ്പങ്ങളര്‍പ്പിച്ച വലിയമ്മ
വിണ്ണിലെ നക്ഷത്രമായു് വിളങ്ങി
വിശ്വതേജസ്സായു് തിളങ്ങി
(മണ്ണാറശ്ശാലയില്‍ )

മണ്ണിലെ പാവങ്ങള്‍ ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന
എന്നും ശ്രവിച്ചിരുന്നമ്മ
(മണ്ണിലെ )
എത്ര ദശാബ്ദങ്ങള്‍ അവിടുന്നു ഭക്തിയാല്‍
സര്‍പ്പദൈവങ്ങള്‍ക്കു് തുഷ്ടിയേകി
ദേവി അവിടുന്നു കുടികൊള്ളും മനസ്സില്‍ എന്നും
ആത്മനിര്‍വൃതിയായു് ഈ ജന്മസുകൃതമായു്
(മണ്ണാറശ്ശാലയില്‍ )

ഈരേഴു ലോകങ്ങള്‍ വാഴ്ത്തുന്നു നിന്‍ നാമം
സാവിത്രി നാമധേയം
(ഈരേഴു )
കാലം പ്രണമിക്കും സ്മരണകള്‍ പേറി നിന്‍
ആത്മാര്‍പ്പണത്തിന്റെ കഥകള്‍
അമ്മേ ഈ ഭൂമിയില്‍ തപം ചെയ്തോരമ്മേ
താപങ്ങള്‍ നിഗ്രഹിച്ചോരമ്മേ
കൈവല്യം അരുളിയോരമ്മേ
(മണ്ണാറശ്ശാലയില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts