ഓംകാരരൂപിണീ
ദേവീമന്ത്രം വോ IV
Omkaararoopini (Deveemanthram Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:26.
ഓംകാരരൂപിണിയാം ജഗദംബിക ശരണം
തംബുരു ശ്രുതിയാകും വാണീമണി ശരണം
മഹിഷാസുര മര്‍ദ്ദിനീ മധുരാധരി ശരണം
ഹംസരഥമേറിവരും ശ്രീദുര്‍ഗ്ഗേ ശരണം
അമ്മേ നാരായണാ ദേവീ നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ

ആനന്ദദായിനിയാം കാര്‍ത്ത്യായനി നിന്നുടല്‍
പാദാദികേശവുമേ കുമ്പിടാം അടിയങ്ങള്‍
ആടിടാം പാടിടാം നിന്‍ അല്‍ഭുത ചരിതങ്ങള്‍
ആദിപരാശക്തിയാകും ലോകേശ്വരി നീയേ
അമ്മേ നാരായണാ.........

രുദ്രാക്ഷശിലയില്‍ നിന്‍ സ്വയംഭൂ വിഗ്രഹത്തില്‍
പുഷ്പങ്ങള്‍ അര്‍ച്ചിക്കാന്‍ ആദിശങ്കരന്‍ വന്നു
ശ്രീമൂലസ്ഥാനമാം പവിഴമല്ലിത്തറയും
കാക്കശ്ശേരി മണ്ഡപവും ദേവി നിന്‍ മാഹാത്മ്യം
അമ്മേ നാരായണാ....

തൂണിലും തുരുമ്പിലും കാണുന്നു ദേവി നിന്നെ
ആലംബമവിടുന്നല്ലാതാരുമില്ല
മാറ്റങ്ങളില്ലാതെ സത്യമായ് വിളങ്ങിടും
ചോറ്റാനിക്കരയമ്മേ കനിയേണം നീ സദാ
അമ്മെ നാരായണാ.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts