മഴ മാറി തെളിഞ്ഞല്ലോ
നമ്മളൊന്ന്
Mazha Maari Thelinjallo (Nammalonnu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപൊന്‍കുന്നം ദാമോദരന്‍
ഗായകര്‍ഭാഗീരഥി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:05.

മഴ മാറി തെളിഞ്ഞല്ലോ.. വയലെല്ലാം വിളഞ്ഞല്ലോ..
തെളിവെയിലില്‍ തുമ്പി തുള്ളിക്കളിക്കുന്നല്ലോ... കളിക്കുന്നല്ലോ...
മഴ മാറി തെളിഞ്ഞല്ലോ.. വയലെല്ലാം വിളഞ്ഞല്ലോ...

കനിപ്പൊന്നിന്‍ താലി ചാര്‍ത്തി കണിക്കൊന്ന ചമഞ്ഞല്ലോ
മലനാട്ടിന്‍ മണവാട്ടി മറിമാന്‍കുട്ടി..
മലനാട്ടിന്‍ മണവാട്ടി മറിമാന്‍കുട്ടി...

മലയോരങ്ങളില്‍ തെങ്ങിന്‍ മയിലാട്ടങ്ങളും കണ്ടെന്‍
മണിമാരന്‍ മണിക്കാറ്റായ് വരുന്നുണ്ടല്ലോ..
മണിമാരന്‍ മണിക്കാറ്റായ് വരുന്നുണ്ടല്ലോ...

മണിച്ചെപ്പു തുറക്കട്ടെ മൈലാഞ്ചി അണിയട്ടെ
മണിയറ പുതുമാരന്‍ വരുന്നുണ്ടല്ലോ..
മണിയറ പുതുമാരന്‍ വരുന്നുണ്ടല്ലോ...

മഴ മാറി തെളിഞ്ഞല്ലോ.. വയലെല്ലാം വിളഞ്ഞല്ലോ...
മഴ മാറി തെളിഞ്ഞല്ലോ.. വയലെല്ലാം വിളഞ്ഞല്ലോ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts