മാതേവന് നേദിക്കാൻ
മഞ്ഞൾപ്രസാദം(ഗ്രാമീണ ഗീതങ്ങൾ)
Maathevanu nedikkan (Manjal Prasadam (Grameena Geethangal))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനകൈതപ്രം
ഗായകര്‍സതീഷ്‌ ബാബു
രാഗംഅഠാണ
ഗാനത്തിന്റെ വരികള്‍
Last Modified: March 10 2022 15:07:49.
 മാതേവനു നേദിക്കാൻ പാലട വേണം ...
മൂലോക പെരുമാളിനു പൂപ്പട വേണം ...
ആടിവനച്ചോലയിലെ പുണ്യാഹം വേണം ...
പവിഴ മണി ചിരാതു വേണം ...
( മാതേവനു )

പകലിരവിൻ കതിരണിയും തൃക്കാക്കരെ മതിലകമായ് ...
മലനാടിനു മധുമയമാം തുയിലുണരേണം.... ( 2 )
കിളിയേ കിളിമകളേ നീ തൃത്താപ്പൂ നുള്ളി വായോ.. (2)
തൃത്താപ്പൂ നുള്ളി വായോ..
( മാതേവനു )

തലമകളിപ്പന്തുകളിൽ
പകിടകളിൽ പുലികളിയിൽ ...
കൈരളിതൻ തനിമകൾതൻ ചെപ്പു തുറന്നേ ... (2)
ഓർമ്മതൻ നടവഴിയിൽ
കുമ്മാട്ടിയാടി വന്നേ... ( 2 )
കുമ്മാട്ടിയാടി വന്നേ...
( മാതേവനു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts