ഓമനതിങ്കള്‍ കിടാവോ [F]
ഓമനതിങ്കള്‍ കിടാവോ
Omanathinkal Kidaavo[F] (Omanathinkal Kidaavo)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംപരമ്പരാഗതം
ഗാനരചനഇരയിമ്മൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2012 02:32:09.



ഓമനത്തിങ്കള്‍ കിടാവോ
നല്ല കോമള താമര പൂവോ....

പൂവില്‍ നിറഞ്ഞ മധുവോ
പരി പൂര്‍ണ്ണേന്ദു തന്‍റെ നിലാവോ....

പുത്തന്‍ പവിഴ കൊടിയോ
ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ

ചാഞ്ചാടിയാടും മയിലോ
മൃദു പഞ്ചമം പാടും കുയിലോ....

തുള്ളുമിളമാന്‍ കിടാവോ
ശോഭ കൊള്ളുന്നൊരന്നക്കൊടിയോ....

ഈശ്വരന്‍ തന്ന നിധിയോ
പരമേശ്വരിയേന്തും കിളിയോ....

പാരിജാതത്തിന്‍ തളിരോ
എന്‍റെ ഭാഗ്യ ദ്രുമത്തിന്‍ ഭലമോ....

വാത്സല്യ രത്നത്തെ വയ്പ്പാന്‍
മമ വാച്ചൊരു കാഞ്ചന ചെപ്പോ....

ദൃഷ്ടിക്കു വച്ചോരമൃതോ
കൂരിരുട്ടത്തു വച്ച വിളക്കോ....

കീര്‍ത്തിലതക്കുള്ള വിത്തോ
എന്നും കേടു വരാതുള്ള മുത്തോ....

ആര്‍ത്തി തിമിരം കളവാന്‍
ഉള്ള മാര്‍ത്താണ്ഡ ദേവ പ്രഭയോ....

സൂക്തിയില്‍ കണ്ട പൊരുളോ
അതി സൂക്ഷമമാം വീണാരവമോ....

വമ്പിച്ച സന്തോഷവല്ലി
തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലേ....

പിച്ചകത്തിന്‍ മലര്‍ ചെണ്ടോ
നാവിന്നിഛ നല്‍കുന്ന കല്‍ക്കണ്ടോ....

കസ്തൂരി തന്‍റെ മണമോ
പേര്‍ത്തും സത്തുക്കള്‍ക്കുള്ള ഗുണമോ...

പൂമണമേറ്റോരു കാറ്റോ
ഏറ്റം പൊന്നില്‍ കലര്‍ന്നൊരു മാറ്റോ....

കാച്ചിക്കുറുക്കിയ പാലോ
നല്ല ഗന്ധമെഴും പനിനീരോ...

നന്മ വിളയും നിലമോ
ബഹു ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ....

ദാഹം കളയും ജലമോ
മാര്‍ഗ്ഗ ഖേതം കളയും തണലോ....

വാടാത്ത മല്ലിക പൂവോ
ഞാനും തേടി വച്ചുള്ള ധനമോ....

കണ്ണിന്നു നല്ല കണിയോ
മമ കൈവന്ന ചിന്താമണിയോ....

ലാവണ്യ പുണ്യ നദിയോ
ഉണ്ണി കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ....

ലക്ഷ്മി ഭഗവതി തന്‍റെ
തിരുനെറ്റിമേലിട്ട കുറിയോ....

എന്നുണ്ണികൃഷ്ണന്‍ ജനിച്ചോ
പാരില്‍ ഇങ്ങനെ വേഷം ധരിച്ചോ....

ഈശ്വരന്‍ തന്‍റെ കൃപയോ
മുറ്റും ഭാഗ്യം വരുന്ന വഴിയോ....

ഓമനത്തിങ്കള്‍ കിടാവോ
നല്ല കോമള താമര പൂവോ....
കോമള താമര പൂവോ....
കോമള താമര പൂവോ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts