ഭാരതമാണെന്റെ
വള്ളത്തോൾ കവിതകൾ
Bhaarathamaanente (Vallathol Kavithakal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപരമ്പരാഗതം
ഗാനരചനവള്ളത്തോൾ നാരായണമേനോൻ
ഗായകര്‍പുതുക്കോട് കൃഷ്ണമൂർത്തി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:44.


ഭാരതമാണെന്റെ ജന്മഭൂവ്
ആസ്യമധീര ഋഷി ശ്രേഷ്ഠര്‍ എന്‍ പ്രപിതാമാഹര്‍
ഭാരതമാണെന്റെ ജന്മഭൂവ്
ആസ്യമധീര ഋഷി ശ്രേഷ്ഠര്‍ എന്‍ പ്രപിതാമാഹര്‍

ബോധാര്‍ക്ക രശ്മ്യങ്കുരങ്ങള്‍ ഉപനിഷദ്ഗീതകള്‍
എന്നെന്നും എന്‍ കുലവിദ്യകള്‍
ബോധാര്‍ക്ക രശ്മ്യങ്കുരങ്ങള്‍ ഉപനിഷദ്ഗീതകള്‍
എന്നെന്നും എന്‍ കുലവിദ്യകള്‍

വിശ്വത്രയത്തില്‍ മേപ്രാപ്യമായുള്ളതോ
നശ്വരമല്ലാത്ത പൂര്‍ണ്ണ മുക്തിപ്പദം
വിശ്വത്രയത്തില്‍ മേപ്രാപ്യമായുള്ളതോ
നശ്വരമാല്ലാത്ത പൂര്‍ണ്ണ മുക്തിപ്പദം

എത്തേണ്ടതാം ഇടത്തെത്തിയാലും ശരി
മദ്ധ്യേ മരണം വിഴുങ്ങിയാലും ശരി
എത്തേണ്ടതാം ഇടത്തെത്തിയാലും ശരി
മദ്ധ്യേ മരണം വിഴുങ്ങിയാലും ശരി

മുന്നോട്ടു തന്നെ നടക്കും വഴിയിലെ
മുള്ളുകളൊക്കെ ചവിട്ടി മെതിച്ചു ഞാന്‍
പിന്നാലെ വന്നിടും പിഞ്ചു പദങ്ങള്‍ക്കു
വിന്യാസ വേളയില്‍ വേദന തോന്നൊലാ
പിന്നാലെ വന്നിടും പിഞ്ചു പദങ്ങള്‍ക്കു
വിന്യാസ വേളയില്‍ വേദന തോന്നൊലാ

അല്ലുടന്‍ വന്നു മറച്ചാല്‍ മറയ്ക്കട്ടെ
മുല്ല തന്‍ പൂക്കള്‍ വിരികതാന്‍ ചെയ്തിടും
അല്ലുടന്‍ വന്നു മറച്ചാല്‍ മറയ്ക്കട്ടെ
മുല്ല തന്‍ പൂക്കള്‍ വിരികതാന്‍ ചെയ്തിടും

അന്തരീക്ഷത്തില്‍ അണയ്ക്കയും ചെയ്തിടും
അന്തിക്കുളിര്‍ക്കാറ്റവറ്റിന്‍ പരിമളം
അന്തരീക്ഷത്തില്‍ അണയ്ക്കയും ചെയ്തിടും
അന്തിക്കുളിര്‍ക്കാറ്റവറ്റിന്‍ പരിമളം

ജാതിമതാദി വഴക്കൊരു നാടിനെ
സ്വാതന്ത്ര്യസിദ്ധിക്കനര്‍ഹമാക്കീടുമോ
ജാതിമതാദി വഴക്കൊരു നാടിനെ
സ്വാതന്ത്ര്യസിദ്ധിക്കനര്‍ഹമാക്കീടുമോ

സോദരര്‍ തമ്മിലെ പോരൊരു പോരല്ല
സൌഹൃദത്തിന്റെ കലങ്ങി മറിയലാം
സൌഹൃദത്തിന്റെ കലങ്ങി മറിയലാം

തങ്ങളില്‍ തല്ലിയിരമ്പുന്നു വാസ്തവം തന്നെ
കടലില്‍ പലതരമൂര്‍മ്മികള്‍
തങ്ങളില്‍ തല്ലിയിരമ്പുന്നു വാസ്തവം തന്നെ
കടലില്‍ പലതരമൂര്‍മ്മികള്‍

എന്നാലതേപൊഴുതന്യോന്യമക്കൂട്ടര്‍
വെണ്‍നുരച്ചാര്‍ത്താല്‍ ചിരിപ്പതും കാണ്മൂ നാം
എന്നാലതേപൊഴുതന്യോന്യമക്കൂട്ടര്‍
വെണ്‍നുരച്ചാര്‍ത്താല്‍ ചിരിപ്പതും കാണ്മൂ നാം
ചിരിപ്പതും കാണ്മൂ നാം
എന്നാലതേപൊഴുതന്യോന്യമക്കൂട്ടര്‍
വെണ്‍നുരച്ചാര്‍ത്താല്‍ ചിരിപ്പതും കാണ്മൂ നാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts