നമ്മുടെ മാതാവു
വള്ളത്തോൾ കവിതകൾ
Nammude Mathaavu (Vallathol Kavithakal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപരമ്പരാഗതം
ഗാനരചനവള്ളത്തോൾ നാരായണമേനോൻ
ഗായകര്‍ലത രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:44.


നമ്മുടെ മാതാവ് കൈരളി പണ്ടൊരു
പൊന്‍മണിപ്പൈതലായ് വാണ കാലം
യാതൊരു ചിന്തയുമില്ലാതെ കേവലം
ചേതസ്സി തോന്നിയ മാതിരിയില്‍

ഏടലര്‍ ചെങ്കോല്‍ ചിലങ്ക കിലുങ്ങുമാ -
റോടിക്കളിച്ചു രസിച്ച കാലം
പെറ്റമ്മ തന്നുടെ വെണ്‍ മുലപ്പാല്‍ തീരെ
വറ്റിയിട്ടില്ലാത്ത പൂംകണ്ഠത്താൽ
പാടിയിരുന്ന പഴംകഥപ്പാട്ടുകള്‍
പാല്‍ക്കുകുഴമ്പല്ലോ ചെകിട്ടിനെല്ലാം

കുമ്പിട്ടു നിന്നു ഋഷീശ്വരി തന്‍ തിരു
മുന്പിലായ് കാണിക്ക വയ്ക്കും പോലെ
ഞാറു നടുന്ന നിരക്ഷരപ്പെണ്ണുങ്ങള്‍
കൂറോടീ പാട്ടുകള്‍ നീട്ടിപ്പാടി

മാരിയെ പൂതൂകലാക്കുന്നു പാടത്തെ
ചേറിനെ കസ്തൂരിച്ചാറാക്കുന്നു
ഗ്രാമ്യങ്ങളാകിലും അഗ്രേയ കാവ്യങ്ങള്‍
കാമ്യങ്ങള്‍ നാഗരികാഭിമാര്‍ക്കും

നൂതന നൂതന സംസ്കാരമോരോന്നും
നാള്‍തോറുമുണ്ടായ് വരട്ടെ നാട്ടില്‍
പൂക്കുലക്കാകളിക്കെന്തുവാന്‍ വ്യത്യാസം
ഏകുമതാനന്ദം അന്നുമിന്നും
കോകിലകാകളിക്കെന്തുവാന്‍ വ്യത്യാസം
ഏകുമതാനന്ദം അന്നുമിന്നും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts