അർക്ക സൂര്യ ദിവാകരാ
ക്വയർ സോങ്ങ്സ്
Arkka Soorya Divakara (Choir Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജി ദേവരാജന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍ലഭ്യമല്ല
രാഗംശഹാന
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 09:32:28.

അർക്ക സൂര്യ ദിവാകരാ
ഭുവനത്രയത്തിനു നായകാ
ഉൾക്കുരുന്നിലുദിയ്ക്ക നിൻ കൃപ
എപ്പോഴും മമ ദൈവമേ

ദുഷ്കൃതങ്ങളൊഴിച്ചു മാം
പരിരക്ഷ ചെയ്‌വതിനായ് മുദാ
സൂര്യദേവ ദിനേശ ഭാസ്ക്കര
ദ്വാദശാത്മ നമോസ്തുതേ

ഏറെ ജ്ഞാനികളായവർക്കും
ഒരീശ്വരൻ ഭുവനത്തിലു
ണ്ടെന്നുറയ്ക്കണമെങ്കിലോ
തവ മണ്ഡലം ബഹുശോഭയായ്
പൂർവ്വ ശൈലമതിന്നുമേൽ
പരിചോടു കാണണമെന്നുമേ
സൂര്യദേവ ദിനേശ ഭാസ്ക്കര
ദ്വാദശാത്മ നമോസ്തുതേ

ഉണ്ടുപോലും അനേക മൂർത്തികൾ
ഒന്നു തന്നെയതെങ്കിലും
കണ്ടു കൈതൊഴുവാനും
ഇണ്ടലകറ്റുവാനുമെനിക്കഹോ
കണ്ടതില്ല ദിനേശാ
നീയൊഴിഞ്ഞാരെയും ഭുവനേശ്വരാ
സൂര്യദേവ ദിനേശ ഭാസ്ക്കര
ദ്വാദശാത്മ നമോസ്തുതേ

അര്‍ക്കനം തവ രൂപമൊക്കെയും
ഉള്‍ക്കുരുന്നിലുദിക്കിലോ
ഉള്‍ക്കളേ ബഹുസൗഖ്യവും വരും
ഉഗ്രവ്യാധിയൊഴിഞ്ഞുപോം
മര്‍ത്ത്യ തങ്ങളിലുള്ള ദുഷ്കൃതവും
ക്ഷയിച്ചു സുഖം വരും
സൂര്യദേവ ദിനേശ ഭാസ്ക്കര
ദ്വാദശാത്മ നമോസ്തുതേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts