നവരാത്രി മണ്ഡപം
ലളിതാമൃതം
Navarathri Mandapam (Lalithamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎസ് ഗോപാലകൃഷ്ണ ശർമ്മ
ഗാനരചനഎസ്‌ആർ രഞ്ജിത്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:17.
 നവരാത്രിമണ്ഡപമുണർന്നൂ
നവമണിദീപങ്ങൾ തെളിഞ്ഞൂ
നവകാഭിഷേകമാം ഈ തന ലഹരിയിൽ
നവരസഭാവങ്ങൾ വിരിഞ്ഞൂ
നവരാത്രിമണ്ഡപം ഉണർന്നൂ...

വൃഷഭവാഹിനി സുന്ദരരൂപിണി
ഹിമവൽ നന്ദിനി ഹേമവതി (2)
ആരൂഢഗാത്രയായ് ആനന്ദമേകുന്ന
അപർണ്ണേ മഹേശ്വരീ മോക്ഷമേകൂ (2)

നിതിലേ വിലസിതം മതികള മണിയും
സിംഹാരൂഢയാം ദേവിരൂപം (2)
തൂമന്ദഹാസത്താൽ പൊൻപ്രഭ തൂകിയ
ആദിസ്വരൂപിണി നീയല്ലയോ (2)

ത്രീഭുവന സാരം മാതൃസ്വരൂപം
ത്രിനേത്ര വദനേ സ്കന്ദമാതേ (2)
കീർത്തിയെഴും ശ്രീ കാർത്ത്യായനിദേവീ
പൂയോത പരികമ്പം തീർത്തരുളൂ (2)

കാർമേഘവർണ്ണം ഭയാന്തക രൂപം
ചതുർഭുജയാകും ശുഭങ്കരിയേ (2)
ശുഭ്രവസ്ത്രാമൃതേ ദേവീ മഹാഗൗരീ
അക്ഷയ പുണ്യപ്രദായിനിയേ (2)

അർദ്ധനാരീശ്വരമൂലാധാരം
സിദ്ധിധാത്രീ ദേവീ രൂപമല്ലോ(2)
സർവാർദ്ധ സിദ്ധി തൻ മഹിമകളേറുന്ന
ശ്രീ മഹാദേവിയെ കൈതൊഴുന്നേൻ
ശ്രീ മഹാദേവിയെ കൈതൊഴുന്നേൻ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts