സർവ്വ ദേവാംശ
ലളിതാമൃതം
Sarva Devamsa (Lalithamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎസ് ഗോപാലകൃഷ്ണ ശർമ്മ
ഗാനരചനഎസ്‌ആർ രഞ്ജിത്
ഗായകര്‍രമേശ് മുരളി
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:17.
 
സർവദേവാംശസ്വരൂപിണിയായിടും
സത്യസ്വരൂപിണീ പരമേശ്വരീ
ഈ വിശ്വമാകെ നിറഞ്ഞരുളീടുന്ന
ഹേ വിശ്വമോഹിനീ ജഗദംബികേ
(സർവദേവാംശ......)

കാന്തിയിൽ കോതിയൊതുക്കിയ കൂന്തലും
സൂകസമാനമാം നയനങ്ങളും (2)
കണ്ണാടിച്ചേലെഴും കവിളിണയ്ക്കൊത്തൊരാ
പുഞ്ചിരി തൂകുന്ന അധരങ്ങളും (2)
പുഞ്ചിരി തൂകുന്ന അധരങ്ങളും
(സർവദേവാംശ......)

കാതിലായ് പൊന്മണികുണ്ഡലവും
കണ്ഠത്തിലമരുന്ന കുരലാരവും (2)
എട്ടു തൃക്കൈകളിൽ കാഞ്ചനബാലകം
പട്ടുനൂൽ കോർത്തൊരു ഉത്തരീയം (2)
പട്ടുനൂൽ കോർത്തൊരു ഉത്തരീയം
(സർവദേവാംശ......)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts