ദേവീ മാഹാത്മ്യത്തിൻ
ലളിതാമൃതം
Devi Mahatmyathin (Lalithamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎസ് ഗോപാലകൃഷ്ണ ശർമ്മ
ഗാനരചനഎസ്‌ആർ രഞ്ജിത്
ഗായകര്‍ലക്ഷ്മി
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:16.
 
ചന്ദ്രാർക്ക സമരുചിരമീയന്തരാളം
സഹസ്രാ ചക്രം മഹനീയ മൂലം
സർവചരാചര മൂലാധാരം
സഹസ്ര ദളപത്മ വിലസിത രൂപം

ദേവീ മാഹാത്മ്യത്തിൻ പൊരുളറിഞ്ഞീടുവാൻ
സരസ്വതിയാമത്തിൽ നടയിലെത്തി
പഞ്ചഭൂതാത്മകം ഘനരുചിതാർച്ചിതം
ഘനസാര പൂരിതമാകുമുള്ളം
(ദേവിമാഹാത്മ്യത്തിൻ )

ആത്മാവിലാനന്ദമാളുന്ന യോഗി തൻ
ദേഹിയും ദേഹവും അമ്മയല്ലേ (2)
സഹസ്രാരചക്രത്തിൻ മൂലാധാരവും (2)
സർവാർത്ഥ സാധികേ നീയല്ലയോ
(ദേവിമാഹാത്മ്യത്തിൻ )

ഷഡ് ദർശനങ്ങൾക്കു ചൊല്ലുവാനാകുമോ
ശ്രീ ചക്രമധ്യേ ദേഹി സൽഭാവം (2)
ഉണ്മിഴി ദർശനം സൗഭാഗ്യമേകണേ (2)
പരാത്പര സർവസ്വ സാഫല്യമേ
(ദേവിമാഹാത്മ്യത്തിൻ )
(ചന്ദ്രാർക്ക ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts