അമ്മതൻ ശ്രീലക
ലളിതാമൃതം
Ammanthan Sreelaka (Lalithamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎസ് ഗോപാലകൃഷ്ണ ശർമ്മ
ഗാനരചനഎസ്‌ആർ രഞ്ജിത്
ഗായകര്‍സുജാത മോഹൻ
രാഗംഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:16.
 
അമ്മ തൻ ശ്രീലകവാതിൽ തുറക്കവേ
നിർമ്മാല്യ ദർശനം നയനാമൃതം
ഘുമു ഘുമു നാദത്തിൻ അലയൊലി കേൾക്കവേ
നിർവൃതിയേകുന്ന കർണ്ണാമൃതം
(അമ്മ തൻ....)

അമ്പലത്തിരുമുറ്റത്താൽമരക്കൊമ്പിലെ
കിളിമകൾ ചൊല്ലുന്നു ദുർഗ്ഗാസ്തവം (2)
നാലമ്പലത്തിലെ മാരുതനേകുന്നു
ദേവി തൻ സ്പർശന സൗകുമാര്യം (2)
(അമ്മ തൻ....)

പൂമലർതുമ്പിലായ് മേവുന്ന തുമ്പിയും
ചൊല്ലുന്നു ലളിതാസഹസ്രനാമം (2)
ശ്യാമളാ ദണ്ഡകം പാടിപ്പുകഴ്ത്തുന്നു
കളകള നാദത്താൽ പാലരുവി (2)
(അമ്മ തൻ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts