എരിയുമെന്‍ ഹൃദയത്തിന്‍ അനുരാഗ കലികേ
മനുഷ്യന്‍
Eriyumen Hridayathin Anuraaga Kalike (Manushyan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എല്‍ പി ആര്‍ വര്‍മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:07.
 എരിയുമെന്‍ ഹൃദയത്തിന്‍ അനുരാഗ കലികേ
കരിയാതെ കരിയാതെ കാത്തു ഞാനരികെ...
മറഞ്ഞുപോയ്‌ അകലെയെന്‍ മായാവിമാനം
പറന്നുപോയ്‌ പിന്നാലെ എന്‍ പ്രേമഗാനം...
എന്‍ പ്രേമഗാനം....
(എരിയുമെന്‍... )

അടുത്തു നാം തങ്ങളില്‍ അകലുവാന്‍ മാത്രം (2)
ഉടഞ്ഞുപോയ് മിഴിനീരില്‍ എന്‍ പാനപാത്രം
അലിഞ്ഞുപോയ് മണ്ണിലെന്‍ കണ്ണീരിന്‍ കണിക
അതില്‍ നിന്നു കുരുത്തതാണീ രാഗകലിക...

കൊഴിഞ്ഞീല നീ തന്ന കല്യാണമാല (2)
കഴിഞ്ഞീല തീരാത്ത സല്ലാപലീല
മറക്കുമോ നീയെന്റെ എകാന്തഗാനം
മരിച്ചു ഞാന്‍ വീഴുകിലും നിലയ്ക്കാത്ത ഗാനം...

എരിയുമെന്‍ ഹൃദയത്തിന്‍ അനുരാഗ കലികേ
കരിയാതെ കരിയാതെ കാത്തു ഞാനരികെ..
കാത്തു ഞാനരികെ...
കാത്തു ഞാനരികെ...
കാത്തു ഞാനരികെ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts