ഞാൻ ഹിന്ദുവല്ല
ദേശഭക്തിഗാനങ്ങൾ
Njan Hinduvalla (Desabhakthi Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബോധേശ്വരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:03.

ഞാൻ ഹിന്ദുവല്ല മുഹമ്മദനല്ല
ക്രൈസ്തവനല്ല ബൗദ്ധനുമല്ല
വന്ദ്യനല്ല വിധേയനുമല്ല
ബന്ധുവാമൊരു മാനുഷനൂഴിയിൽ
(ഞാൻ..)

ജാതിയില്ല മതങ്ങളുമില്ലെനി-
ക്കേതു വേദവും ആദരണീയം (2)
വേദവും ഗീതയും അൽഖുറാനും
ബൈബിളും സിക്കു സാഹിതിയാകെയും (2‌)
ചിൽകുരുന്നിനന്തസുഖം തരുമൊക്കെയു-
മെന്നുടെ മാറിലണയ്ക്കുന്നു (2)
(ഞാൻ...)

സ്വർഗ്ഗമോക്ഷ സുഖാദി സമസ്തവും
നിർഗളിച്ചു തരുന്നവയാകിലും (2)
വർഗ്ഗബുദ്ധി വളർത്തുവതെങ്കിൽ
പുൽക്കൊടിയ്ക്കു സമം ത്യജിച്ചീടുവൻ (2)
എന്നിലുള്ള വികാര വിചാരങ്ങളൊന്നു മാത്രം
ഞാൻ ഭാരതപൗരൻ (2)
(ഞാൻ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts