വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | അനിൽദേവ് |
ഗാനരചന | കെആർ സുനിൽകുമാർ |
ഗായകര്‍ | വരുണ്‍ ജെ തിലക് |
രാഗം | രേവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:59.
ശിവജഡയിലുടല്കൊണ്ട തിരുനദി ഗംഗ അയ്യനുടെ ഗിരിമുകളില്‍ ഉടല്‍കൊണ്ട പമ്പ ശിവജഡയിലുടല്കൊണ്ട തിരുനദി ഗംഗ സ്വാമിയേ ശരണം അയ്യപ്പാ അയ്യപ്പശരണം സ്വാമിയേ അയ്യനുടെ ഗിരിമുകളില്‍ ഉടല്‍കൊണ്ട പമ്പ സ്വാമിയേ ശരണം അയ്യപ്പാ അയ്യപ്പശരണം സ്വാമിയേ ശിവജഡയിലുടല്കൊണ്ട തിരുനദി ഗംഗ അയ്യനുടെ ഗിരിമുകളില്‍ ഉടല്‍കൊണ്ട പമ്പ പമ്പതന്‍ തീരത്തു പണ്ടു പൊന്പൈതലായി പന്തളഭൂപതി കണ്ടെടുത്തു പിന്നെ പതിനെട്ടുപടിമുകളില് കുടിയിരുത്തി സ്വാമിയേ ശരണം അയ്യപ്പാ അയ്യപ്പശരണം സ്വാമിയേ (സ്വാമിയേ ) ഇരുമുടിക്കെട്ടേന്തി പാപങ്ങള്‍ കഴുകിടാന്‍ പമ്പതന്‍ പുളിനത്തില്‍ വിരിവച്ചിടാന് (ഇരുമുടി ) ഈജന്മപാപങ്ങള് പമ്പയില്‍ നീരാടി ഒന്നൊഴിയാതെല്ലാം മാറ്റീടണേ ഹരിഹരപുത്രനേ തുണയേകണേ (ശിവജഡയില്‍ ) പമ്പാനദിയിലെ കുളിരായി നീ പൊന്‍കരം നീട്ടി തലോടുന്നു നീ (പമ്പാ ) പമ്പാസദ്യയുണ്ടാത്മസംതൃപ്തിയായി പമ്പവിളക്കുകള് കണ്ടുതൊഴാം പമ്പാപുത്രനെ തേടിവരാം (സ്വാമിയേ ) (2) (ശിവജഡയില്‍ ) (സ്വാമിയേ ) (4) | |