ഗസലുകൾ പെയ്യുന്ന
പ്രിയേ പ്രണയിനി (ഗസൽ)
Gazalukal peyyunna (Priye Pranayini(Gazal))
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഎം കെ മുനീർ
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:58.
ആ.. ആ.. ആ.. ആ.. ആ.. ആ..
ആ.. ആ.. ആ.. ആ.. ആ.. ആ..

ഗസലുകൾ പെയ്യുന്ന രാവിൽ
ഏതോ ഗതകാല സ്മരണതൻ സ്വപ്ന രാവിൽ
ചൊരിയെട്ടെ മൽസഖീ ആത്മാവിൽ നേദിച്ച
മേഘമൽഹാറിനെൻ ബാഷ്പ്പബിന്ദു
(ഗസലുകൾ...)

തീം താണായ് തബലയിൽ പിടയുന്ന വിരലുകൾക്കിടയിലെ
മുദ്രയാം കടുമഷിപോലെ...(2)
ചിറകടിക്കും നിന്റെ ഇമകൽക്കുള്ളിലെ പുണ്യമാം
വെളുത്ത പാത്രത്തിൽ കറുമണികൽ
പതിയെ എൻ പ്രണയത്തിൻ പടിവാതിലിൽ വന്നിട്ട്
ഓർമ്മകൾ മനസ്സിൽ മഴവില്ല് തീർത്തുവോ
ചൊരിയെട്ടെ മൽസഖീ ആത്മാവിൽ നേദിച്ച
മേഘമൽഹാറിനെൻ ബാഷ്പ്പബിന്ദു
ഗസലുകൾ പെയ്യുന്ന രാവിൽ...

വാർതിങ്കൾ പ്രഭ ചൊരിഞ്ഞാടിടും നിൻ
ചിലങ്കകൾ ഇളകുന്ന തൂവെള്ള പാദങ്ങളിൽ (2)
ശ്രുതിമീട്ടുമീ സിത്താറിൻ വടിവുപോൾ നിൻമേനി
നിനവിൽ പടരും സ്നേഹമാം പൂക്കുലപോൾ
സുന്ദരമാം വെൻതാമര പൊയ്കയിൽ വന്നിട്ട്
വെറുതെയെൻ മനസ്സിൽ ഈറനുടുത്ത് പോയ്‌
ചൊരിയെട്ടെ മൽസഖീ ആത്മാവിൽ നേദിച്ച
മേഘമൽഹാറിനെൻ ബാഷ്പ്പബിന്ദു

ഗസലുകൾ പെയ്യുന്ന രാവിൽ
ഏതോ ഗതകാല സ്മരണതൻ സ്വപ്ന രാവിൽ
ചൊരിയെട്ടെ മൽസഖീ ആത്മാവിൽ നേദിച്ച
മേഘമൽഹാറിനെൻ ബാഷ്പ്പബിന്ദു
ഗസലുകൾ പെയ്യുന്ന രാവിൽ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts