അമ്മേ അനുപമ
പ്രിയേ പ്രണയിനി (ഗസൽ)
Amme anupama (Priye Pranayini(Gazal))
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനടി‌എൻ പ്രതാപൻ
ഗായകര്‍ഉമ്പായി
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2013 05:36:21.
അമ്മേ...അമ്മേ...അമ്മേ...അനുപമ സൗന്ദര്യമേ...
എന്റെ അറിവിന്റെ ആത്മീയ ദർശനമേ...
എന്റെ അറിവിന്റെ ആത്മീയ ദർശനമേ...

അമ്മേ...അനുപമ സൗന്ദര്യമേ...
എന്റെ അറിവിന്റെ ആത്മീയ ദർശനമേ...
എന്റെ അറിവിന്റെ ആത്മീയ ദർശനമേ...
നീയെനിക്കേകിയ സ്നേഹവർഷത്തിന്റെ
ഓർമ്മകളെങ്ങനെ മറക്കും അമ്മേ
ഓർമ്മകളെങ്ങനെ ഞാൻ മറക്കും
(അമ്മേ...അനുപമ )

വാടിതളർന്നൊരു നിർമ്മാല്യമേ
നിന്റെ കാലിണ ഞാനൊന്നു നുകർനീടട്ടേ (2)
വേദനിച്ചും കണ്ണീർ വാർത്തും
എന്നെ ഞാനാക്കി മാറ്റിയ ദേവത നീ
(അമ്മേ...അനുപമ )

തരാട്ട് പാട്ടിന്റെ ശീലുകൽക്കപ്പുറം
നീ കണ്ട സ്വപ്‌നങ്ങൾ സത്യമായി (2)
വാടിയൊരാവീണ മിഴികൾക്കു മുന്നിൽ ഞാൻ
സ്നേഹമല്ലാതെ എന്ത് നല്കും

അമ്മേ...അനുപമ സൗന്ദര്യമേ...
എന്റെ അറിവിന്റെ ആത്മീയ ദർശനമേ...
എന്റെ അറിവിന്റെ ആത്മീയ ദർശനമേ...
നീയെനിക്കേകിയ സ്നേഹവർഷത്തിന്റെ
ഓർമ്മകളെങ്ങനെ മറക്കും അമ്മേ
ഓർമ്മകളെങ്ങനെ ഞാൻ മറക്കും
(അമ്മേ...അനുപമ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts