കരിവണ്ടിൻ നിറമുള്ള
പ്രിയേ പ്രണയിനി (ഗസൽ)
Karivandin niramulla (Priye Pranayini(Gazal))
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനടി‌എൻ പ്രതാപൻ
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2013 05:37:21.
നീ പറയൂ...എന്നോട് പറയൂ...
നീ പറയൂ...എന്നോട് പറയൂ...

കരിവണ്ടിൻ നിറമുള്ള കടലിന്റെ മണമുള്ള
എന്നെ നീ പ്രണയിച്ചതെന്തേ സഖീ
എന്നിൽ നീ തളിരിട്ടതെന്തേ... (2)
നീ പറയൂ...എന്നോട് പറയൂ...
നീ പറയൂ...എന്നോട് പറയൂ...

ഒരു കളിവീട് നാം വെച്ചു അതിൽ
ഒരുനൂറു സ്വപ്‌നങ്ങൾ പങ്കുവെച്ചു (2)
ഒരുപാട് പൂക്കളായ് പിന്നീടുണർന്നു
അത് മധുപാത്രമായ്‌ നാം നുകർന്നു (2)
(കരിവണ്ടിൻ...)
നീ പറയൂ...എന്നോട് പറയൂ...
നീ പറയൂ...എന്നോട് പറയൂ...

അവയുടെ പരിമളം ഏറ്റേറ്റുണർന്നു
അനുദിനം സ്നേഹതീരം തളിർത്തു (2)
കാറ്റും കിളികളും പാടിപുകഴ്ത്തിയ
ആർദ്രമാം എൻ കളിത്തോപ്പായി സ്വർഗം(2)

കരിവണ്ടിൻ നിറമുള്ള കടലിന്റെ മണമുള്ള
എന്നെ നീ പ്രണയിച്ചതെന്തേ സഖീ
എന്നിൽ നീ തളിരിട്ടതെന്തേ...
നീ പറയൂ...എന്നോട് പറയൂ...
നീ പറയൂ...എന്നോട് പറയൂ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts