പ്രണയത്തിനെന്താണ്
പ്രിയേ പ്രണയിനി (ഗസൽ)
Pranayathinenthaanu (Priye Pranayini(Gazal))
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനബിനോയ് വിശ്വം
ഗായകര്‍ഉമ്പായി
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2013 05:39:19.
പ്രണയത്തിനെന്താണ് നിറമെന്നു ചോദിച്ച
നിമിഷം നിനക്കോർമ്മയുണ്ടോ
ചോപ്പാണ് നെഞ്ചിലെ ചോപ്പാണ് നിറമെന്നു
ചൊല്ലിഞ്ഞാൻ അന്നു നിൻ കാതിൽ
ചൊല്ലിഞ്ഞാൻ അന്നു നിൻ കാതിൽ
(പ്രണയത്തിനെന്താണ്...)

അന്തിചുവപ്പാർന്ന സാന്ധ്യമേഘങ്ങളനെന്തോ
പറയാൻ കൊതിച്ചൂ (2)
അത് നിന്റെ കവിളിലെ ശോണരേണുക്കളിൽ
നാണത്തിൻ കയ്യൊപ്പു വെച്ചു
നാണത്തിൻ കയ്യൊപ്പു വെച്ചു
(പ്രണയത്തിനെന്താണ്...)

നീയെന്റെ ചാരത്തിരുന്നൊരാനേരത്ത്
ഞാനെന്റെ ദുഃഖം മറന്നൂ (2)
പുത്തൻ പ്രതീക്ഷകൾ ചിത്രശലഭങ്ങളായ്
നൃത്തം ചവിട്ടിയെൻ ചുറ്റും
നൃത്തം ചവിട്ടിയെൻ ചുറ്റും

പ്രണയത്തിനെന്താണ് നിറമെന്നു ചോദിച്ച
നിമിഷം നിനക്കോർമ്മയുണ്ടോ
ചോപ്പാണ് നെഞ്ചിലെ ചോപ്പാണ് നിറമെന്നു
ചൊല്ലിഞ്ഞാൻ അന്നു നിൻ കാതിൽ
ചൊല്ലിഞ്ഞാൻ അന്നു നിൻ കാതിൽ
(പ്രണയത്തിനെന്താണ്...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts