ഇനിയൊരു നാളിലും
പ്രിയേ പ്രണയിനി (ഗസൽ)
Iniyoru naalilum (Priye Pranayini(Gazal))
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനബിനോയ് വിശ്വം
ഗായകര്‍ഉമ്പായി
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2013 02:51:57.
ഇനിയൊരു നാളിലും ഒരുപക്ഷെ നാം തമ്മിൽ
കണ്ടില്ല എന്ന് വന്നേക്കാം...
അത് പക്ഷെ എന്നുള്ളിൽ നിറയുന്ന രാഗത്തെ
അണുപോലും ചെറുതാക്കുന്നില്ല പ്രിയേ...
അണുപോലും ചെറുതാക്കുന്നില്ല പ്രിയേ...
(ഇനിയൊരു)

ഒരു പുൽക്കൊടി തുമ്പിൽ ഒരു വർഷബിന്ദു വന്നു
അഭയത്തിനർപ്പിച്ച പോലെ...(2)
ഒരുനാളിൽ ഞാൻ നിന്റെ സാന്ദ്രമാം സ്നേഹത്തിൻ
സാന്ത്വനം തേടി വന്നെത്തീ...(2)
(ഇനിയൊരു)

ഒരു പുലർവേളയിലൊരു സൂര്യരശ്മി പോൽ
നീയെന്റെ ഹൃത്തടം തൊട്ടറിഞ്ഞൂ...(2)
ഞാനെന്ന നീർത്തുള്ളി അന്നാളിൽ നിൻമുന്നിൽ
വർണ്ണരേണുക്കളായ് മഴ ചൊരിഞ്ഞൂ...(2)
(ഇനിയൊരു)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts