പ്രണയ ഗാനങ്ങളോടു
അകലെ മൌനം പോൽ
Pranaya Gaanangalodu (Akale Mounam Pol)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഉമ്പായി
ഗാനരചനസച്ചിദാനന്ദന്‍
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:54.

പ്രണയഗാനങ്ങളോടെന്നേ വിട ചൊല്ലി
ഇവിടെ ഞാന്‍ ഒറ്റയ്ക്കിരിക്കെ
എവിടെ നിന്നോ കാറ്റില്‍ എത്തുന്നതെന്തിനീ
കുടമുല്ലപ്പൂവിന്‍ സുഗന്ധം
(പ്രണയ )

മറവി തന്‍ വാതിലിന്‍ പിന്നില്‍ ചിരിപോലെ
വളകള്‍ കിലുങ്ങുവാനെന്തേ
മറവി തന്‍ വാതിലിന്‍ പിന്നില്‍ ചിരി പോലെ
വളകള്‍ കിലുങ്ങുവാനെന്തേ
ഒരു പുള്ളി ധാവണി തന്‍ പനിനീര്‍ മിന്നല്‍
മുറിയില്‍ തിളങ്ങുവാനെന്തേ
(പ്രണയ )

ഒരു നൃത്ത ചുവടെന്റെ ഹൃദയമിടിപ്പിന്റെ
ലയമായി മാറുവാനെന്തേ
ഒരു നൃത്ത ചുവടെന്റെ ഹൃദയമിടിപ്പിന്റെ
ലയമായി മാറുവാനെന്തേ
ഒരു നൃത്ത ചുവടെന്റെ ഹൃദയമിടിപ്പിന്റെ
ലയമായി മാറുവാനെന്തേ
തരുണമായ് മാറിയ സിരകളില്‍ വാകപ്പൂ-
ക്കുലകള്‍ വിടരുവാനെന്തേ
(പ്രണയ )

എവിടെനിന്നീ അമാവാസിയില്‍ വേനലില്‍
ഒരു നിലാപ്പാല പൂക്കുന്നു
എവിടെനിന്നീ അമാവാസിയില്‍ വേനലില്‍
ഒരു നിലാപ്പാല പൂക്കുന്നു
ഇനിയീ ഞരമ്പുകള്‍ക്കാവില്ല രാഗത്തിന്‍
ഇടയഗീതങ്ങള്‍ രചിക്കാന്‍
(പ്രണയ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts