വനമാലയണിഞ്ഞ
ശിവകൃഷ്ണ ചൈതന്യം
Vanamaalayaninja (Shivakrishna Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംവിദ്യാധരൻ
ഗാനരചനചിറയിൻ‌കീഴ് പ്രതാപൻ
ഗായകര്‍എസ് ജാനകി
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2012 03:41:27.
 
വനമാലയണിഞ്ഞ നിന്‍ തിരുമേനി കാണുവാന്‍
കണ്ണുകള്‍ നല്‍കേണമേ
പൊന്നോടക്കുഴലിന്‍ ഗാനം കേള്‍ക്കാന്‍
കാതുകള്‍ നല്‍കേണമേ
ശിവകൃഷ്ണപുരം ശ്രീകൃഷ്ണാ (2)

(വനമാലയണിഞ്ഞ )

നിന്‍നാമകീര്‍ത്തനം ആലപിച്ചീടുവാന്‍
അധരം നല്‍കേണമേ
(നിന്‍ )
നിന്‍ ധന്യഗാഥകള്‍ എഴുതീടുവാന്‍
ജ്ഞാനം നല്‍കേണമേ
ദ്വാപരയുഗനാഥാ
കാര്‍മുകില്‍വര്‍ണ്ണാ ശ്രീകൃഷ്ണാ

(വനമാലയണിഞ്ഞ )

ജീവിതവീഥിയില്‍ നേര്‍വഴി കാണുവാന്‍
വെളിച്ചം നല്‍കേണമേ
(ജീവിത )
നന്മതന്‍ ശാശ്വതതീരം പുല്‍കാന്‍
പുണ്യം നല്‍കേണമേ
ദ്വാപരയുഗനാഥാ
കാര്‍മുകില്‍വര്‍ണ്ണാ ശ്രീകൃഷ്ണാ

(വനമാലയണിഞ്ഞ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts