സുഖമല്ലേ ചൊല്ലൂ
ദൂരദർശൻ ഗീതങ്ങൾ
Sukhamalle Cholloo (Doordarshan Songs)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കല്ലറ ഗോപന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:32.
സുഖമല്ലേ ചൊല്ലൂ സുഗന്ധ വാഹിയായ്
മുഖം തരാതെ പോം കുളിരിളം കാറ്റേ
മുളകൾ തൻ തിരുമുറിവിൽ ചുംബിച്ചു
കളരവങ്ങളാലുണർത്തുകെന്നെ നീ
മദമെഴും നിന്റെ ഹൃദയ താളത്തിൽ
തുടി മുഴക്കത്താലുണർത്തുകെന്നെ നീ
എനിക്കും നിന്നെപ്പോൽ സ്വതന്ത്രനാകണം
എനിക്കും നിന്നെപ്പോൽ ഉറക്കെ പാടണം
(സുഖമല്ലേ...)


ഋതുക്കൾ വന്നെത്തും നടവഴികളിൽ
ഉടുക്കു കൊട്ടിയാ വരവുണർത്തണം
കരിമുകിൽക്കുടം ചുമലിലേറ്റിയാ
മലമുകളിൽ കൊണ്ടടിച്ചുടയ്ക്കണം
എനിക്കും നിന്നെപ്പോൽ ഒരു ദിനാന്തത്തിൻ
മടിക്കുത്തിൽ വീണു കിനാവു കാണണം
(സുഖമല്ലേ...)


കുടകപ്പാലകളടിമുടി പൂത്തു
കദളിത്തോപ്പിലെ കനികളും മൂത്തു
മദകരമതിൻ നറുമണം മോന്തി
അതിൻ ലഹരിയിലെനിക്കും പാടണം
എനിക്കും നിന്നെപ്പോലൊരു ശംഖിൻ മുഖം
മുകർന്നൊരുജ്ജ്വല പ്രണവമാകണം.
.(സുഖമല്ലേ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts