കനിവിൻ ഉറവിടമേ കന്യകാ
സ്നേഹപ്രകാശം
Kanivin Uravidame Kanyaka (Sneha prakasham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ തദേവൂസ് അരവിന്ദത്ത്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2012 05:25:05.

കനിവിന്‍ ഉറവിടമേ കന്യകാ മേരിയമ്മേ
തിരുസുതനേശുവിന്‍ തിരുമുഖം കാണുവാന്‍
വരുന്നവരെ....വഴിനയിക്കൂ.....
(കനിവിന്‍ ഉറവിടമേ.....)

ദൂതന്‍ വന്നു മംഗളമാം ദൂതു നല്‍കിയ നേരം
നാഥനു നീ മന്ദിരമായ്ത്തീരുവാനകമേകി...
തിരുവചനവുമായ് മരുവിടുവോള്‍ നീ...
തലമുറ തോറും നിരുപമയായി
പാടാം നിന്‍ സ്തുതി ഗീതം...നിത്യം
പാടാം നിന്‍ സ്തുതി ഗീതം...
(കനിവിന്‍ ഉറവിടമേ.....)

കാല്‍വരിയില്‍ ക്രൂശിതനാം അരുമസുതന്‍ ചൊല്ലി
അമ്മയെ ഞാന്‍ ഏകിടുന്നു..സ്വീകരിക്കൂ നിങ്ങള്‍
അനുദിനമലിവാൽ അനുഗ്രഹമേകൂ...
അവികലമാകും അകതലമേകൂ...
പാടാം നിന്‍ സ്തുതി ഗീതം...നിത്യം
പാടാം നിന്‍ സ്തുതി ഗീതം...
(കനിവിന്‍ ഉറവിടമേ.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts