മലർമൂടും
തൈപ്പൂയക്കാവടി
Malarmoodum (Thaippooyakkaavadi)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎൻ ശ്രീകാന്ത്
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:18.
 
മലർ മൂടും മനസ്സിൻ മയിൽ വാഹനത്തിൽ
മരുവുന്ന ശിവസൂനമേ
അഴകാർന്ന മലയിൽ പ്രണവത്തിൻ പൊരുളായ്
ഒളി തൂകും ചൈതന്യമേ
ശ്രീമുരുകാ പൊൻ വേൽമുരുകാ
(മലർ.....)

പന്ത്രണ്ടു കണ്ണുകൾ തൻ വിണ്ണൊളിയാൽ എന്നിൽ
തിങ്ങീടും വൻ തിമിരം മാറ്റുക നീ
ചെന്തമിഴ് പാട്ടുകളിൽ നീന്തിടുമാരസം
എൻ നാവിലൂടൊഴുകാൻ കനിയുക നീ
തിങ്കൾ വിടർന്ന പടി വിളങ്ങിടുക എന്നിൽ
അംഗാരകന്റെ വരം തൂവിടുക
വെള്ളിമണി വേലവനേ ആനന്ദ വാഹകനേ
തുള്ളും വള്ളി തൻ വരനേ വേദാന്ത നായകനേ
(മലർ.....)

സിന്ദൂര നിറമലിയും തിരുവുടലിൽ പൂശും
ശൃംഗാര ചന്ദനത്തിൻ സൗരഭത്തിൽ
മുങ്ങുന്നു മാമലയും എൻ കനവും തിരു
പഴനിയായ് മാറിടുന്നെൻ മാനസവും
പൊന്തുന്നെൻ ചേതനയിൽ തിരയടികൾ നിന്റെ
കാവടിച്ചിന്തുകൾ തൻ അലയടികൾ
അരികത്തു നീ വരുന്നു
അറിവിന്റെയൊളി തരുന്നു
അകലത്തു മറയരുതേ
അലിയണമകതളിരിൽ
(മലർ.....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts