പരിഭവം തോന്നുകയില്ല
മണിമുരളി
Paribhavam Thonnukayil (Manimurali)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ഉണ്ണികൃഷ്ണൻ
രാഗംഗൌരിമനോഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2021 10:16:20.
പരിഭവം തോന്നുകയില്ലെങ്കിൽ എന്നോടാ-
പരമാര്‍ത്ഥം പറയുമോ കൃഷ്ണാ...
രാധയ്ക്കു കേള്‍ക്കുവാന്‍ മാത്രമായി നീയെന്നും
ആലപിക്കും രാഗമേതാണ്...
മലഹരി ആണോ നിലഹരിയാണോ
കദന കുതൂഹലമാണോ

പൂന്നിലാവുതിരുന്ന രാവുകളില്‍
പ്രേമ വിവശ്ശന്‍ നീ കേളിയാടുമ്പോള്‍
ഗോപികമാരുടെ ഹൃദയം കവരുവാന്‍
നീ പാടും രാഗമേതാണ്...
ആഹിരി ആണോ ആരഭി ആണോ
യദുകുല കാംബോജി ആണോ

അരുതാത്തതോരോന്നും കണ്ടിട്ടും കേട്ടിട്ടും
നിന്‍ കളി തോഴിമാര്‍ പിണങ്ങുമ്പോള്‍
അവരെ മയക്കുവാന്‍ കള്ള കണ്ണീരാല്‍
നീ പാടും രാഗമേതാണ്...
രഞ്ജനി ആണോ ഭൈരവി ആണോ
യമുനാകല്യാണി ആണോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts