തൃത്തുടി ചെണ്ട
ഓം മുരുകാ
Thiruthudi Chenda (Om Muruka)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2024 16:08:01.
തൃത്തുടി ചെണ്ട ഇടയ്ക്ക പെരുമ്പറ മദ്ദളമൊക്കെ മുഴങ്ങുന്നേ
ദിക്കുകളെട്ടും തകിലുകള്‍ തട്ടും താള മേളം നിറയുന്നേ
മുരുകചരിത കഥ തിരയും അടിയനിഹ മുതിരുമിനിയും അനിശം തുടരും നടനം
ദ്രുതഗതി തൃത്തുടി ചെണ്ട ഇടയ്ക്ക പെരുമ്പറ മദ്ദളമൊക്കെ മുഴങ്ങുന്നേ ആ...
ശരവണനേ... ഷണ്മുഖനേ... ഗുരുഗുഹനേ... വേലവനേ...

ശിവജാതന്‍ ഉമബാലന്‍ ഒരു പൊയ്കയില്‍
ഉടലാര്‍ന്നൊരവതാര കഥ കേള്‍ക്കുകില്‍
മനസ്സിന്‍റെ ഇടനാഴി ഓരങ്ങളില്‍
മയിലാടും ഓംകാര ധ്വനി ചിന്തുകള്‍
ഹര ഹര തൃത്തുടി ചെണ്ട ഇടയ്ക്ക പെരുമ്പറ മദ്ദളമൊക്കെ മുഴങ്ങുന്നേ ആ...
ശരവണനേ... ഷണ്മുഖനേ... ഗുരുഗുഹനേ... വേലവനേ...

ഒരു കോടി ദുരിതങ്ങള്‍ ഇടതിങ്ങുമീ
നരജന്മം അതില്‍ വീണു പിടയുന്നു ഞാന്‍
മഹിഷാസുരനെ വെന്നൊരോങ്കാരനേ
മനംനൊന്തു തേങ്ങുന്നു തുണയേകണേ
ഗുരുഗുഹ തൃത്തുടി ചെണ്ട ഇടയ്ക്ക പെരുമ്പറ മദ്ദളമൊക്കെ മുഴങ്ങുന്നേ ആ...
ശരവണനേ... ഷണ്മുഖനേ... ഗുരുഗുഹനേ... വേലവനേ...
ശരവണനേ... ഷണ്മുഖനേ... ഗുരുഗുഹനേ... വേലവനേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts