വെള്ളിലം കാട്ടില്‍
ഗ്രാമീണ ഗാനങ്ങൾ 2
Vellilam kaattil (Grameena Gaanangal II)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,ആശാലത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:24.


വെള്ളിലംകാട്ടില്‍ ചൂളമടിക്കും
കുയിലേ പൂങ്കുയിലേ
വെള്ളാരംകല്ലില്‍ തുള്ളിക്കളിക്കും
മാനേ പുള്ളിമാനേ
ഞങ്ങടെ ഗാനം കേള്ക്കാന്‍
ഞങ്ങടെ നൃത്തം കാണാന്‍
ഓമനത്തെന്നലിന്‍ തേരില്‍ കയറി
നിങ്ങളും പോരാമോ
(വെള്ളിലം )

അത്തം പത്തു കഴിഞ്ഞാല്‍ ഞങ്ങള്ക്ക് പൊന്നോണം
മേലേ മേലേ മേലേ മേലേ പൂമാനം
താഴെ താഴെ താഴെ താഴെ തേന്‍ ഗാനം
(അത്തം )
ഓണപ്പുടവയും ഓണപ്പാട്ടും ഓണക്കളികളുമായ് പിന്നെ
ഓണക്കളികളുമായ് ..... ഓണക്കളികളുമായ് …..
(വെള്ളിലം )

ഞങ്ങടെ വീട്ടില്‍ വന്നാല്‍ നിങ്ങള്ക്കും പൊന്നോണം
പാലും തേനും പഴവും ചോറും തന്നീടാം
ഓണപ്പാട്ടിന്‍ കുളിരും തന്നീടാം
(ഞങ്ങടെ )
കുമ്മിയടിയും വഞ്ചിപ്പാട്ടും കണ്ടു മടങ്ങീടാം
കണ്ടു മടങ്ങീടാം ..... കണ്ടു മടങ്ങീടാം
(വെള്ളിലം )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts