മാറോട് ചേർത്ത്
പ്രേമാഞ്ജലി (റിട്ടേൺ ഒഫ് ദ മെലഡി)
Marodu cherthu (Premanjali (Return of the Melody))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:09.

മാറോടുചേര്‍ത്തു കരഞ്ഞു ഞാനിന്നലെ
മാന്മിഴിയാളേ നിന്‍ പ്രേമലേഖം
മാറോടുചേര്‍ത്തു കരഞ്ഞു ഞാനിന്നലെ
മാന്മിഴിയാളേ നിന്‍ പ്രേമലേഖം
പോയ ജന്മങ്ങള്‍ തന്‍ സൌഹൃദമാകണം
നമ്മളില്‍ പൂത്തൊരീ ദിവ്യരാഗം
പോയ ജന്മങ്ങള്‍ തന്‍ സൌഹൃദമാകണം
നമ്മളില്‍ പൂത്തൊരീ ദിവ്യരാഗം
മാറോടുചേര്‍ത്തു കരഞ്ഞു ഞാനിന്നലെ
മാന്മിഴിയാളേ നിന്‍ പ്രേമലേഖം

വര്‍ണ്ണമയൂരങ്ങള്‍ തൂവല്‍ കുടയുന്ന
വാര്‍നിളാ തീരത്തിലൂടെ
വര്‍ണ്ണമയൂരങ്ങള്‍ തൂവല്‍ കുടയുന്ന
വാര്‍നിളാ തീരത്തിലൂടെ
കൈകോര്‍ത്തു പോകാം നാം സംഗീത ലഹരിയില്‍
കൈമെയ് മറന്നു കൊണ്ടെന്നും
കൈമെയ് മറന്നു കൊണ്ടെന്നും
മാറോടുചേര്‍ത്തു കരഞ്ഞു ഞാനിന്നലെ
മാന്മിഴിയാളേ നിന്‍ പ്രേമലേഖം

മന്ദാരസായകന്‍ മണിവില്ലെടുക്കുന്ന
മധുവിധു രാത്രിയില്‍ നീളെ
മന്ദാരസായകന്‍ മണിവില്ലെടുക്കുന്ന
മധുവിധു രാത്രിയില്‍ നീളെ
ആനന്ദ ഗംഗയില്‍ നീന്താം നമുക്കിനി
അരയന്ന മിഥുനങ്ങള്‍ പോലേ
അരയന്ന മിഥുനങ്ങള്‍ പോലേ
മാറോടുചേര്‍ത്തു കരഞ്ഞു ഞാനിന്നലെ
മാന്മിഴിയാളേ നിന്‍ പ്രേമലേഖം
പോയ ജന്മങ്ങള്‍ തന്‍ സൌഹൃദമാകണം
നമ്മളില്‍ പൂത്തൊരീ ദിവ്യരാഗം
മാറോടുചേര്‍ത്ത് കരഞ്ഞു ഞാനിന്നലെ
മാന്മിഴിയാളേ നിന്‍ പ്രേമലേഖം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts