മാനേ പുള്ളിമാനേ
അൾത്താര
Maane Pullimaane (Althara)
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംജോൺപുരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:06.
മാനേ പുള്ളിമാനേ നീ
മാലിനീ തീരത്തു തേടുവതാരേ
മാനേ പുള്ളിമാനേ

എങ്ങുപോയോമനേ
നിന്നെ വളർത്തിയ
കണ്വാശ്രമത്തിലെ
തോഴി ശകുന്തള (എങ്ങു..)
(മാനേ പുള്ളിമാനേ..)

പൂവമ്പൻ കാണാത്ത പൂവള്ളിക്കുടിലിലെ
പൂജാമലരായ് വിരിഞ്ഞവളാണവൾ (2)
ഏതോ വിദൂരമാം രാജാങ്കണത്തിന്റെ
രോമാഞ്ചമാകാൻ വിടർന്നവളാണവൾ (2)
നൊമ്പരം നീറും ചിതയിൽ കരിയുവാൻ
എന്തിനീ മൂകാനുരാഗവിപഞ്ചിക (2)
മാനേ പുള്ളിമാനേ നീ
മാലിനീ തീരത്ത് തേടുവതാരേ
മാനേ നീ മാനേ പേടമാനേ
ഇളമാനേ പേടമാനേ പുള്ളിമാനേ


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts