കണ്ണീരിൽ മുങ്ങി
മൈലാഞ്ചിപ്പാട്ടുകൾ 5
Kaneeril mungi (Mylanchi Pattukal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംകോഴിക്കോട് അബൂബക്കർ
ഗാനരചനബാപ്പു വെള്ളിപറമ്പ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:58.
കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ നീട്ടുന്നു പെരിയോനേ
കരളിന്‍റെ നോവുകള്‍ എല്ലാം കാണുന്ന ഫര്‍ദാനേ
ദണ്ണങ്ങള്‍ തീര്‍ത്ത് സലാമത്തേകണേ ഹന്നാനേ
ദുഃഖത്തിന്‍ മാറാല നീക്കീടേണേ സുബ്‌ഹാനേ
(കണ്ണീരില്‍)

മാനസം തേങ്ങും രുക്കൂയിലും പിന്നെ സുജൂദിലും
മന്നാനെ കണ്ണീരാണെന്‍റെ നിസ്കാരപ്പായേലും
എണ്ണിയാല്‍ തീരാത്ത പാപം പേറിത്തളര്‍ന്നൂ ഞാന്‍
എല്ലാമറിഞ്ഞപ്പോള്‍ മാപ്പിന്നായിരവോതും ഞാന്‍
(കണ്ണീരില്‍)

ഞാനെന്ന ഭാവത്താല്‍ ഖല്‍ബില്‍ കേറി ഇബിലീസ്
ജ്ഞാനമതില്ലാതെ കാട്ടിപ്പോയ് പല നമൂസ്
ഓരോരോ കാലടി ഖബറിലേക്കാണെന്നോര്‍ക്കാതെ
ഓടിത്തളര്‍ന്നു ഞാന്‍ തെറ്റിന്‍ പാതയില്‍ വല്ലാതെ
(കണ്ണീരില്‍)

അള്ളാ നീയല്ലാതെ ആരുമില്ലൊരു കാവല്
അലിവിന്‍റെ നീരിന്നായ് തേടുമീ വേഴാമ്പല്
അളവറ്റ കാരുണ്യം നല്‍കിടേണേ നീ ഓശാരം
അര്‍ഹമുറാഹീമേ കാട്ടിത്താ അറിവിന്‍ പൂന്താരം
(കണ്ണീരില്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts