ഇനിയൊരു കഥ പറയൂ
ജനനി ജന്മഭൂമി
Iniyoru Kadha Parayoo (Janani Janmabhoomi)
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സി ഒ ആന്റോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:34.

 
ഇനിയൊരു കഥ പറയൂ...
ഇനിയൊരു കഥ പറയൂ കണ്മണീ
ഇനിയൊരു കഥ പറയൂ കണ്മണീ
ഇനിയൊരു കഥ പറയൂ..
കൈവളക്കിലുക്കത്താൽ
കാൽച്ചിലമ്പൊലിയാൽ
കടമിഴിക്കോണുകളാൽ കവിൾത്തുടുപ്പാൽ
കൈവളക്കിലുക്കത്താൽ..
കാൽച്ചിലമ്പൊലിയാൽ....
കൈവളക്കിലുക്കത്താൽ
കാൽച്ചിലമ്പൊലിയാൽ
കടമിഴിക്കോണുകളാൽ കവിൾത്തുടുപ്പാൽ
(ഇനിയൊരു ..)

മഞ്ഞല ചിന്നിയ രാവിൽ ചന്ദ്രിക
മങ്ങിയൊരീ കുളിർ രാവിൽ
ചെമ്മുന്തിരിനീർ പതയും കരളിൽ
പളുങ്കു പാത്രം നീട്ടി
വരൂ നീ വരൂ നീ വാനിലെ വാടാ-
മലരിലെ നറുതേൻ തരൂ നീ
(ഇനിയൊരു ..)

ഇന്ദ്രധനുസ്സിൽ മാരൻ ചേർത്തൊരു
പൊൻ മലരമ്പല്ലേ നീ
മാളവകന്യക ദോഹദമേകി
പൂത്തൊരശോകം പോലെ
മമ മനമാകും പ്രമദവനത്തിൽ
മധുരിമയല്ലേ നീ
(ഇനിയൊരു ..)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts