വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | ലത രാജു |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:19.
മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു (2) നിറ നിറ നിറഞ്ഞിട്ടും നിറയാത്തതൊരു പാത്രം മനസ്സു മാത്രം എന്റെ മനസ്സു മാത്രം (മുത്തു കൊണ്ടെന്റെ...) ഹേയ് ധിമിതകതാരോ തൈതാരം താരോ കിണ്ണം താരിക്കിണ്ണം താരിത്തക്കിണ്ണം ഹൊയ് ഹൊയ് ഹൊയ് കുറുമൊഴി പൂത്തിട്ടും തൈമാവു കായ്ച്ചിട്ടും കൂട്ടിനിണക്കിളി പൊന്നിളം പൈങ്കിളി വന്നില്ല(കുറുമൊഴി) എന്റെ പാട്ടിലൊരിത്തിരി നുരയും കുളിരും പതഞ്ഞില്ല പതഞ്ഞില്ല.. പതഞ്ഞില്ല (മുത്തു കൊണ്ടെന്റെ...) ഹേയ് ധിമിതകതാരോ തൈതാരം താരോ കിണ്ണം താരിക്കിണ്ണം താരിത്തക്കിണ്ണം ഹൊയ് ഹൊയ് ഹൊയ് മധുമാസം തെളിഞ്ഞിട്ടും കാർമുകിലൊഴിഞ്ഞിട്ടും കുങ്കുമച്ചെപ്പ് മറിഞ്ഞു കിടന്നിട്ടും കണ്ടില്ല(മധുമാസം) എന്റെ കരളിൽ തുടുതുടെ തുടിക്കുന്ന നിറമൊട്ടും അറിഞ്ഞില്ല അറിഞ്ഞില്ല അറിഞ്ഞില്ല (മുത്തു കൊണ്ടെന്റെ...) | |