പ്രാണസഖി
ചാന്ദ്രമസി
Pranasakhi (Chaandramasi)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപ്രകാശ്‌ ഉള്യേരി
ഗാനരചനചന്ദ്രൻ നായർ
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:00.

പ്രാണസഖീ നിനക്കു ഞാനിന്നു ഹൃദയം ജപിച്ചെറിഞ്ഞു
തന്നൊരു പ്രണയം പ്രണയം പ്രണയം (2)
മാ രി നിസ മരി പ മപ നിസനി നിസ മരിനി സ മപരിമ നിരി സ
പ്രാണസഖീ നിനക്കു ഞാനിന്നു ഹൃദയം ജപിച്ചെറിഞ്ഞു
തന്നൊരു പ്രണയം പ്രണയം പ്രണയം

കാലം നമുക്കായ് തെളിയിച്ച നാളമായ് (2)
കൽവിളക്കിന്നരികേ നില്പൂ നീ
കാലം ആ..ആ..ആ..ആ..
കാലം നമുക്കായ് തെളിയിച്ച നാളമായ് (2)
കൽവിളക്കിന്നരികേ നില്പൂ നീ
കാറ്റൊന്നു വീശാതെ തിരിനാളമണയാതെ
കാത്തു സൂക്ഷിച്ചൊരീ പ്രണയം (2)
കൽഹാര സാരമാം പ്രണയം
കൽഹാര സാരമാം പ്രണയം
പ്രണയം ...പ്രണയം ..പ്രണയം..

വിഷാദമറിയാത്ത വിപഞ്ചികയായ് നീ (2)
വിലോലമെൻ മടിയിൽ ഇരിപ്പൂ
വിഷാദമറിയാത്ത ആ...ആ..ആ
വിഷാദമറിയാത്ത വിപഞ്ചികയായ് നീ (2)
വിലോലമെൻ മടിയിൽ ഇരിപ്പൂ
വിരലൊന്നു മുട്ടാതെ തന്ത്രികൾ പൊട്ടാതെ
രാഗമുണർത്തിയ പ്രണയം (2)
നീഹാര സാന്ദ്രമാം പ്രണയം
നീഹാര സാന്ദ്രമാം പ്രണയം
പ്രണയം ...പ്രണയം ..പ്രണയം.
(പ്രാണസഖീ നിനക്കു ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts