ചിരിക്കുവാനാശിച്ച
ചാന്ദ്രമസി
Chirikkuvaanasicha (Chaandramasi)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപ്രകാശ്‌ ഉള്യേരി
ഗാനരചനചന്ദ്രൻ നായർ
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:57.

ആ...ആ..ആ..ആ..ആ...
ചിരിക്കുവാനാശിച്ച നിമിഷങ്ങളൊക്കെയും
ചുടുകണ്ണീരായ് ഒഴുകി വന്നു (2)
നനഞ്ഞ കവിൾത്തടം തുടയ്ക്കരുതെന്റെ
നിൻ ദാവണിത്തുമ്പു കരഞ്ഞു പോകും
നിൻ ദാവണിത്തുമ്പു കരഞ്ഞു പോകും
(ചിരിക്കുവാനാശിച്ച...)

മപ മപ ഗമ രി നി പ പനിസഗരി പനിസമഗ (2)
മപനിധപ മപ സനിധപ നിസധനി പമഗപ ഗമഗാ മരി
പനിസഗരി പനിസമഗ
നിസധനി പമഗപ ഗമഗാ മരി
ഗമനിരിസ ഗമനിരിസ ഗമനിരി
ചിരിക്കുവാനാശിച്ച നിമിഷങ്ങളൊക്കെയും
ചുടുകണ്ണീരായ് ഒഴുകി വന്നു
ആ..ആ..ആ..ആ..ആ...

ചന്ദനം പോലെ മണക്കുന്നു നിന്നോർമ്മ
ചന്തമെഴും ചിന്തോ പുലരികളിൽ
ചന്ദനം പോലെ ആ..അ..ആ...
ചന്ദനം പോലെ മണക്കുന്നു നിന്നോർമ്മ
ചന്തമെഴും ചിന്തോ പുലരികളിൽ
രാവുറങ്ങുമ്പോൾ വിതുമ്പുന്നു ഹൃദയം
രാക്കിളി നെഞ്ചിൽ കുറുകുന്നു
(ചിരിക്കുവാനാശിച്ച...)

ഓർമ്മ തൻ ഓടാമ്പൽ നീക്കിയൊളിക്കുവാൻ
ഓമനേ നമുക്കിനി ആവുമോ
ഓർമ്മ തൻ ഓടാമ്പൽ ആ..ആ...ആ...
ഓർമ്മ തൻ ഓടാമ്പൽ നീക്കിയൊളിക്കുവാൻ
ഓമനേ നമുക്കിനി ആവുമോ
നിറഞ്ഞ കൺപീലികൾ കടലായ് തുളുമ്പുന്നു
നിശയൊരു സാക്ഷിയായ് തുടരുന്നു
(ചിരിക്കുവാനാശിച്ച...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts