പമ്പയിൽ വാസ
ശബരിമല
Pambayil Vaasa (Sabarimala)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 14 2022 06:19:32.
ഓം....തേജോ മണ്ഡല മദ്ധ്യഗം
ത്രിനയനം ദിവ്യാംബരാലംകൃതം
ദേവം പുഷ്പശരേക്ഷു ചാപ-
വിലസന്‍ മാണിക്യ പാത്രാഭയം
ബിഭ്രാണം കരപങ്കജൈര്‍
മദഗജസ്കന്ധാദിരൂഢ൦ വിഭും
ശാസ്താരം ശരണം ഭജാമി സതതം
ത്രൈലോക്യ സമ്മോഹനം

സ്വാമിയേയ്.... ശരണമയ്യപ്പോ

പമ്പയിൽ വാസാ ശ്രീ ശബരീശാ..
ശരണമയ്യപ്പാ ശരണമയ്യപ്പാ
സങ്കടം മാറ്റും മംഗളരൂപാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
അക്ഷരമോതും ശ്രീഗുരുനാഥാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
രക്ഷകനാകും വില്ലാളിവീരാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
മണ്ഡലം നോറ്റു ഞങ്ങള്‍
അയ്യപ്പാ മാല ധരിച്ചു ഞങ്ങള്‍
പമ്പയില്‍ മുങ്ങി കുളിച്ചു ഞങ്ങള്‍ പാടി വരുന്നേ
സ്വാമി പാടി വരുന്നേ [പമ്പയില്‍ വാസാ...]

മാമല കോവിലിലയ്യനു നെയ്യഭിഷേകമുണ്ടേ...
ശരണം പാടിയുണര്‍ത്താന്‍ ശംഖൊലിയുണ്ടേ...
കന്മഷനാശനാം കര്‍പ്പൂരപ്രിയനല്ലയോ
കലിയുഗപാലകന്‍ ഹരിഹരാത്മജന്‍
വെള്ളിനിലാവിന്‍ പള്ളിയുടുക്കില്‍
കൊട്ടിയുണര്‍ത്താം ഞാന്‍
അഭയമഭയമലിയ ചരണ ശരണമടിയനരുളണേ
മംഗളരൂപാ ശ്രീമണികണ്ഠാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
മാമലവാസാ മോഹിനിപുത്രാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ഭൂതഗണേശാ ശ്രീഗണനാഥാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
സത്യസ്വരൂപാ ശ്രീ ഭുവനേശാ
ശരണമയ്യപ്പാ ശരണമയ്യപ്പാ

ആഴിയില്‍ കര്‍പ്പൂരംപോല്‍ കത്തുന്ന ചിത്തങ്ങള്‍...
മിഴിനീരൊഴുകുന്നു പമ്പയെപ്പോലേ...
ശങ്കര നന്ദനേ സച്ചിന്‍മയ സ്വാമിയേ
ശരണം തരണേ സത്യമൂര്‍ത്തിയേ...
സങ്കടമെല്ലാം തീര്‍ത്തുതരാനായി സന്തതം പാടാം ഞാന്‍
അഖില ദുരിത ശമനമിനിയുമിനിയുമടിയനരുളണേ...
ഊഴിയില്‍ വാഴും ഈശ്വരപുത്രാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ഊനമകറ്റും ഭാവനപുത്രാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
വന്‍പുലിയേറും കാനനപുത്രാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
മാമുനി വാഴ്ത്തും മാനസപുത്രാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
മണ്ഡലം നോറ്റു ഞങ്ങള്‍
അയ്യപ്പാ മാലാ ധരിച്ചു ഞങ്ങള്‍
പമ്പയില്‍ മുങ്ങി കുളിച്ചു ഞങ്ങള്‍ പാടി വരുന്നേ
സ്വാമി പാടി വരുന്നേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts