ഇടം കാതു കൂര്‍പ്പിച്ചു
ഹനുമൽ പ്രസാദം
Idam Kaathu Koorpichu (Hanumal Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശ്രീരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2012 04:08:18.
 
ഇടംകാതു് കൂര്‍പ്പിച്ചു ശ്രീരാമനോതുന്ന
അടയാളവാക്യം ശ്രവിക്കുന്ന മാരുതേ
(ഇടംകാതു് )
അംഗുലീയം വാങ്ങി സീതയെ തേടുവാന്‍
അടവിയും സാഗരവും താണ്ടിയോനേ നമോ
(അംഗുലീയം )
(ഇടംകാതു് )

പറയുന്നതൊന്നുമേ കേള്‍ക്കുന്നതൊന്നുമേ ‌കേള്‍ക്കാതെ
ദൂരത്തു മരുവുന്ന ലക്ഷ്മണസ്വാമിയും അഭയം
(പറയുന്നതൊന്നുമേ )
അടിയന്റെ ഭക്തിയും മനസ്സിന്റെ വിശുദ്ധിയും
അവിടുത്തെ മുന്നില്‍ ഞാന്‍ അര്‍ച്ചനയാക്കിടാം
(ഇടംകാതു് )

തുലാത്തിലെ പൂരാടം ഉത്രാടം തിരുവോണം
തിരുവുത്സവം കണ്ടാല്‍ ആജന്മ സൗഭകം
(തുലാത്തിലെ )
മതിവരുവോളമാ ശ്രീകോവില്‍ നടയില്‍ വ -
ന്നവിലുണ്ണാനടിയനു സുകൃതവുമേകണേ
(ഇടംകാതു് )

പാരം വലഞ്ഞു ഞാന്‍ ദൂരങ്ങള്‍ താണ്ടി നിന്‍
അരികില്‍ വന്നെത്തവേ പരിലാളനം തരൂ
(പാരം )
അനുതാപമോടെന്റെ അകതാരില്‍ വന്നു നീ
കുടികൊള്ളണേ സ്വാമി നീ ആലത്ത്യൂര്‍ മാരുതേ
(ഇടംകാതു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts