ശ്രിത ജന
ഉണ്ണിക്കണ്ണൻ
Srithajana (Unnikkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ജി വേണുഗോപാല്‍
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: January 27 2017 09:52:53.
ശ്രിത ജന ഹൃദയമാം തിരുവല്ലത്തമരും
ശ്രീവല്ലഭ പാദം ഏകാ വലംബം (൨)
ഗരുഢ വാഹന ഭവഭയമോചന
കരുണ ചെയ്വാനിനി അരുതേ വിളംബം
ശ്രിത ജന ഹൃദയമാം തിരുവല്ലത്തമരും
ശ്രീ വല്ലഭ പാദം ഏകാ വലംബം

മുപ്പാരും പ്രണമിക്കും കൂടെ കാഴ്ചയും
പുത്രശ്ശിവേലിയും തൊഴുതു നിൽക്കെ (൨)
സ്വാമി നിൻ സന്നിധിയിൽ കൈ വിളക്കേന്തുന്ന
സാല ഭഞ്ചികയായ് ഞാൻ മാറുന്നു

ശ്രിത ജന ഹൃദയമാം തിരുവല്ലത്തമരും
ശ്രീ വല്ലഭ പാദം ഏകാ വലംബം

സുദർശന പ്രിയനേ എൻ പന്തീരായിരം
പടത്തി പഴം നിവേദ്യം സ്വീകരിക്കൂ (൨)
എന്നകതാരിലെ കഥകളിയരങ്ങിൽ
വണ്ണനമുണ്ണിയായ് അവതരിക്കൂ

ശ്രിത ജന ഹൃദയമാം തിരുവല്ലത്തമരും
ശ്രീ വല്ലഭ പാദം ഏകാ വലംബം
ഗരുഢ വാഹന ഭവഭയമോചന
കരുണ ചെയ്വാനിനി അരുതേ വിളംബം
ശ്രിത ജന ഹൃദയമാം തിരുവല്ലത്തമരും
ശ്രീ വല്ലഭ പാദം ഏകാ വലംബം...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts