ചോറ്റാനിക്കര ദേവി
ദേവി ഗാ‍നം
Chottaanikkara Devi (Devi Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2023 11:50:54.
ചോറ്റാനിക്കര ദേവീ...
ആ...ആ...
ചോറ്റാനിക്കര ദേവീ കാർത്യായനി നിന്റെ
കാരുണ്യ കഴൽ തേടി ഞാൻ വരുന്നൂ
അമ്മേ നാരായണാ! ദേവി നാരായണാ !
അമ്മേ നാരായണാ! ദേവി നാരായണാ !

മനസ്സിന്റെ രോഗങ്ങൾ സമർപ്പിച്ചു കേഴുവാൻ
മഹത്താം നിൻ ശ്രീകോവിൽ അണയുന്നു ഞാൻ
മിഴിമഞ്ചും തവരൂപം ചോറ്റാനിക്കരയമ്മേ
സിരകളിൽ നിറയുമ്പോൾ ഉറഞ്ഞു തുള്ളും

കലിതുള്ളും ഉടലിൽ നിൻ പഞ്ചാക്ഷര മന്ത്രങ്ങൾ
വിറ പൂണ്ട നാവാൽ ഇന്നാവാഹനം തുടങ്ങീ...
ഉന്മാദ നൃത്തത്തിൽ ശാസ്താവും ശിവനുമെത്തി
അമ്മേ തളർന്നുറങ്ങുന്നു ഞാൻ നിൻ മടിയിൽ

നൂനം സനാതനം ആകും നിൻ വിശ്വരൂപം
ചേരുന്നു ഹൃദയങ്ങളിൽ അദ്വൈത മന്ത്രമായി
കാണ്മൂ ഞാൻ കീഴ്ക്കാവിൽ കുരുതി തൻ പദമേളം
ചേർന്നു നീ വാണിയായി ലക്ഷ്മിയായി ദുർഗ്ഗയായി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts