അമ്മ തൻ തിരുരൂപം
തൃക്കാർത്തിക
Ammathan Thiruroopam (Thrikkarthika)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 14:24:16.

അമ്മ തൻ തിരുരൂപം ഞാൻ കണ്ടു
ചക്കുളത്തമ്മ തൻ തിരുരൂപം ഞാൻ കണ്ടു (2)
വിളിച്ചു ചൊല്ലി പ്രാർത്ഥിച്ചു
വലിയ കാണിയ്ക്ക വെച്ചു
നടയ്ക്കൽ നിന്നാനന്ദ നിർവൃതി നുകരുന്ന
ഒരു ഭക്ത തൻ കവിളിൽ ഒഴുകും കണ്ണീർമണിയിൽ
കണ്ടു ഞാൻ കണ്ടു
അമ്മ തൻ തിരുരൂപം ഞാൻ കണ്ടു
(അമ്മ തൻ തിരുരൂപം …)

അമ്മ തൻ വരനാദം ഞാൻ കേട്ടു
ചക്കുളത്തമ്മ തൻ വരനാദം ഞാൻ കേട്ടു (2)
നിറദീപം സാക്ഷി നിർത്തി തിരുവായുധവും തൊട്ടു
സ്വയം മനസ്സാൽ സത്യ പ്രതിജ്ഞ ചെയ്തീടുന്ന
തിരുഭക്ത തൻ നാവിൽ വിടർന്നതാം സ്വരപ്പൂവിൽ
കേട്ടു ഞാൻ കേട്ടു
അമ്മ തൻ വരനാദം ഞാൻ കേട്ടു
(അമ്മ തൻ തിരുരൂപം …)

അമ്മ തൻ പരിവേഷം ഞാൻ കൊണ്ടു
ചക്കുളത്തമ്മ തൻ പരിവേഷം ഞാൻ കൊണ്ടു (2)
മതില്പ്പു റന്നെഴുന്നള്ളി പ്രദക്ഷിണങ്ങൾ വെച്ചു
മതി മറന്നാപാദം ഉറഞ്ഞു തുള്ളീടുന്ന
അനന്തചരാചരങ്ങൾ അതിനുള്ളിൽ ഒന്നായി
കൊണ്ടു ഞാൻ കൊണ്ടു
അമ്മ തൻ പരിവേഷം ഞാൻ കൊണ്ടു
(അമ്മ തൻ തിരുരൂപം …)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts