പാലമരച്ചോട്ടിൽ
നദി
Palamarachottil (Nadhi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകൈതപ്രം
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:11.
PALLAVI



പാലമരച്ചോട്ടിൽ പണ്ടൊക്കെ നമ്മൾ
കൊത്തങ്കല്ലാടിയതോർമ്മയില്ലേ
ഓത്തുപള്ളി വിട്ടെന്നും കാത്തു കാത്തു നിൽക്കുന്നോ-
രത്താണി കവല നിനക്കോർമ്മയില്ലേ
(പാലമരച്ചോട്ടിൽ..)

പട്ടാണിക്കുന്നിന്റെ താഴവാരത്തന്നു നാം
കുളിർമഴ നനഞ്ഞതിന്നോർമ്മയില്ലേ
മരം പെയ്ത നേരമെന്റെ പട്ടുറുമാൽ കൊണ്ട് നിന്റെ
പൊൻ മുഖം തുടച്ചതും ഓർമ്മയില്ലേ
എന്തു മണമെന്ന് പറഞ്ഞതും ഓർമ്മയില്ലേ
(പാലമരച്ചോട്ടിൽ..)

അയലത്തെ മുറ്റത്തെ നിക്കാഹിൻ പന്തലിലെ
കോൽക്കളി താളം ഇപ്പോൾ ഓർമ്മയുണ്ടോ
പതിനേഴാം രാവിന്റെ പൂന്തിങ്കൾ കവിളിൽ നിന്നും
കട്ടെടുത്ത മുത്തമിന്നും ഓർമ്മയുണ്ടോ
എന്റെ മെയ്യോട് ചേർന്നു നിന്നതോർമ്മയുണ്ടോ
(പാലമരച്ചോട്ടിൽ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts