കല്പനാനദിയുടെ
നദി
Kalpana nadhiyude (Nadhi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: October 31 2023 11:43:27.




കല്പനാനദിയുടെ തീരത്തു ഞാൻ
നവരത്ന മന്ദിരം തീർത്തു (2)
മത്സഖീ നിനക്കായ് നിനക്കായ് മാത്രം
വെണ്ണിലാപൊയ്ക ഞാൻ തീർത്തു
(കല്പനാ....)

വാസന്തസന്ധ്യാകുങ്കുമം ചാലിച്ചു
പൂമുഖമലങ്കരിച്ചു (2)
രജനീമല്ലിക പൂവിതൾ കൊണ്ടൊരു (2)
സ്വപ്നശയ്യാ തലമൊരുക്കി
എന്നു വരും നീ എന്നു വരും
എന്നു വരും നീ എന്നുവരും
(കല്പനാ...)

പുഞ്ചിരിത്താരകൾ വിരുന്നു വരാനെൻ
നാലകം തുറന്നു വെച്ചു (2)
പതിനേഴിനേഴഴകായ് നീ എന്നിലേക്ക് (2)
ആരോരുമറിയാതെ എന്നു വരും
എന്നു വരും ഇനി എന്നു വരും
എന്നു വരും ഇനി എന്നുവരും
(കല്പനാ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts