പഞ്ചമുഖ ഗണപതി
വന്ദേഹം ഗണനായകം
Panchamukha ganapathi (Vandeham Gananaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംതോഡി
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2021 15:28:10.
പഞ്ചമുഖ ഗണപതി
വേദാന്ത ഗണപതി
മുകാംബിയിൽ വാഴും ആനന്ദ ഗണപതി
അഖിലാണ്ഡവും കാത്തു വിഘ്നങ്ങൾ നീക്കുന്ന
പ്രണവ പ്രകാശമേ ശ്രീപാദ വന്ദനം

കൈലാസനാഥ ശിവ സുതനേ സ്മരാമി
കൈവല്യദായകകനീശൻ സ്മരാമി

അകതാരിൽ അറിവിന്റെ അമൃതേന്തു കിരണങ്ങൾ
തൂകുന്നോരാരംഭ മുകാംബി ഗണപതേ
അടിയന്റെ മനസ്സാം എഴുത്തോലയിൽ വിശ്വവിജ്ഞാനമാകുന്ന സാരസ്വതം തരൂ

പഞ്ചാനനങ്ങളും നെഞ്ചേറ്റി വന്ദിക്കും
അഗതിയാം അടിയന്റെ ഉടയോനുമാകണേ
ജീവന്റെ സ്പന്ദനം ശ്വാസനിശ്വാസവും
നീയേ ജഗത്ഗുരു മൂഷിക വാഹനാ

കൈലാസനാഥ ശിവ സുതനേ സ്മരാമി
കൈവല്യദായകകനീശൻ സ്മരാമി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts