മാതാപിതാക്കളെ
വന്ദേഹം ഗണനായകം
Maathapithaakkale (Vandeham Gananaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2021 15:14:48.
മാതാ പിതാക്കളെ മൂന്നുവലം വെച്ച് മാതൃക കാട്ടിയ ഏകദന്താ...
അച്ഛനുമമ്മയും മൂലോകമാണെന്ന ഗുണപാഠം പാരിനു നൽകിയോനേ
നീയെന്റെ രക്ഷകൻ
നീയെന്റെ ശിക്ഷകൻ
നീ തന്നെ ആദിയും മദ്ധ്യാന്തവും

അമ്പോറ്റി കൊമ്പുകൊണ്ടെന്നുമെൻ വമ്പുകൾ
ഇമ്പമോടാറ്റേണം ലംബോദരാ...
ജീവിത വിഘ്നവും വിനകളും ഒഴിവാക്കി
ജനിമൃതി സൗഖ്യങ്ങൾ നൽകേണമേ..
തിങ്കൾ കലചൂടും ഭഗവാന്റെ പൊൻമകനേ

ശരണാഗതർക്കെന്നും അഭയഹസ്തം തരും
കരുണതൻ കടലായ വക്രതുണ്ടാ..
ഇനിയുമീ ജന്മത്തിൽ ഇടവേളയെല്ലാം നിൻ
തിരുനാമം ഭക്ത്യാ ഞാൻ ഉരുവിടുന്നേ..
എന്റെ കനവിലും നിനവിലും വിഘ്നേശ്വരൻ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts