പൊന്നിന്റെ നാരയമുന
വന്ദേഹം ഗണനായകം
Ponninte naarayamuna (Vandeham Gananaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2021 16:10:34.
പൊന്നിന്റെ നാരായ മുനകൊണ്ടെൻ ഇളനാവിൽ
ഹരിശ്രീ എഴുതിയ വിനായകാ...
ഗുരുവാണ് നീ എന്റെ വരമാണ് നീ
പരം പൊരുളേ നിനക്കെന്റെ സ്വരവന്ദനം
പാരം ഉരുകുമ്പോൾ ഉയിരിന്നു പരിരക്ഷ നീ

അഹമെന്ന ചിന്തയും സ്വാർത്ഥവുമടിയന്റെ
അകതാരിൽ പുണരാതെ പോറ്റേണമേ
അന്യഥാ ബോധം കൊണ്ടലയുമ്പോൾ അലിവിന്റെ അനുഭാവം ആവോളം ചൊരിയേണമേ
ബുദ്ധിയും വിദ്യയും ഉളവാകണേ

ആ നമ്ര ശീർഷനായി അവിടുത്തെ മുന്നിൽ ഞാൻ
ആപാദ സ്തുതി ഗീതം ആലപിക്കാം
അവിൽ അട തേൻ പഴം മലർ ഗുളം മോദകം
ഇലയിൽ ഞാൻ വെയ്ക്കുമ്പോൾ ഭുജിക്കേണമേ
എന്റെ ഗണപതി ഗുണനിധി കാക്കേണമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts