കൊട്ടാരക്കരയിൽ
വന്ദേഹം ഗണനായകം
Kottaarakkarayil (Vandeham Gananaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2021 15:19:17.
കൊട്ടാരക്കരയിൽ കുടികൊള്ളൂന്നുണ്ടൊരു കരുണാവാരിധിയാം ഗണനാഥൻ
ഗിരിജക്കും ശിവനും വികൃതി പൈതൽ നീ
അടിയങ്ങൾക്കു ജനി മോക്ഷകനായി

ശ്രീ ഗണനാഥാ സിന്ദൂര വർണ്ണാ
കരുണ സാഗര ഹരി വദനാ
ലംബോദര ലഘുനികരാ
അംബാസുധ അമരനികിത
ലംബോദര ലഘുനികരാ

സംഗീത പ്രിയനാം കൊട്ടാരക്കരയിലെ
തമ്പുരാൻ തന്റെ കഥകളിയാശാനായി
തുമ്പിക്കൈ നീട്ടി തംബുരു മീട്ടുന്നൊരു ഗംഭീരാനനാം എൻ ഭഗവാൻ

സിദ്ധ ചാരണ ഗണ സേവിത
സിദ്ധി വിനായകതേ നമോ നമഃ
ലംബോദര ലഘുനികരാ
അംബാസുധ അമരനികിത
ലംബോദര ലഘുനികരാ

താളങ്ങൾ സ്വരലയ രാഗങ്ങൾ നിന്നുടെ ഭാവങ്ങൾ സുരഭില നാദങ്ങൾ...
മേലും സ്ഥായികളിൽ താവും നിൻ ശ്രുതികൾ പാടുന്നു രസഭര ഗീതങ്ങൾ

സകലവിദ്യാ ആദി പൂജിത
സർവോത്തമനേ നമോ നമഃ
ലംബോദര ലഘുനികരാ
അംബാസുധ അമരനികരാ
ലംബോദര ലഘുനികിത
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts