വിഘ്നേശ്വരാ നിന്റെ
വന്ദേഹം ഗണനായകം
Vighneshwara ninte (Vandeham Gananaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2021 16:14:45.
വിഘ്നേശ്വരാ നിന്റെ മുന്നിൽ ഞാൻ കൈകൂപ്പി
നിൽക്കുമ്പോൾ ആത്മാവിനെന്തു പുണ്യം
ആ നാമ മന്ത്രങ്ങൾ എൻ നാവിലുണരുമ്പോൾ
ആരോരുമില്ലെന്ന ചിന്തയില്ല
എനിക്കെന്നെന്നും സ്വന്തമാണെൻ ഗണേശൻ

തുമ്പിക്കരം നീട്ടിയങ്ങെന്റെ നെറ്റിയിൽ
തൊട്ടുതലോടുമ്പോൾ എന്റെ ജന്മം
ധന്യമായീടുന്നു ജീവിത ദുഃഖത്തിൻ മാറാ പിറക്കുമീ ഞാൻ സനാതൻ
എന്റെ ഉണ്ണി ഗണപതി തമ്പുരാനേ

കണ്ണുനീർ പൂക്കളാൽ ആ മൃദു പാദത്തിൽ
അർച്ചന ചെയ്യുമെൻ ചേതനയെ
ആവോളം സമ്പന്നമാക്കേണം ശ്രീയെഴും
വേദാന്ത സാരമേ വിഘ്നേശ്വരാ
എന്റെ ഉണ്ണി ഗണപതി തമ്പുരാനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts