പഴവങ്ങാടി ഗണപതിക്കെന്‍
വന്ദേഹം ഗണനായകം
Pazhavangadi ganapthiykken (Vandeham Gananaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2021 13:04:32.
പഴവങ്ങാടി ഗണപതിക്കെൻ കോടി പ്രണാമം
മനസ്സിലുള്ള മോഹങ്ങൾ പൂവണിയാൻ ഏത്തം
അനന്തപുരിതൻ തിലകമാകും എൻ ഗണനാഥൻ
ശ്രീഹരിതൻ അരികിൽ വാഴും വിഘ്‌ന രാജ രാജൻ

പുലരി വന്നു പ്രണവമോതും ഗണപതി ഹോമം
നടയിൽ നിന്റെ നാമമന്ത്രം ഉരുവിടും മേളം
അനവരതം നാളീകേരം ഉടയുമീ ദൃശ്യം
മനമറിഞ്ഞു കാണ്മതെന്റെ ജന്മപുണ്യമായി

ഗജമുഖ ഗണപതേ
ഓംകാര ഗണപതേ
ശതമുഖ ഗണപതേ
ഐശ്വര്യ ഗണപതേ

അശരണനാം അടിയനിന്നു മിഴി നിറയുമ്പോൾ
അടിമലരിൽ താണു വീണു പരിതപിക്കുമ്പോൾ
കരുണ തൂവും തുമ്പി കൊണ്ട് സാന്ത്വനം ഏകൂ
പഴവങ്ങാടി തമ്പുരാനെൻ വിളിപ്പുറത്തില്ലേ

ഗജമുഖ ഗണപതേ
ഓംകാര ഗണപതേ
ശതമുഖ ഗണപതേ
ഐശ്വര്യ ഗണപതേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts