ഏകദന്തം കാഞ്ചനമേകിയ
വന്ദേഹം ഗണനായകം
Ekadantham kanchanamekiya (Vandeham Gananaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2021 15:16:13.
ഏകദന്തം കാഞ്ചനമേനിയോടെന്റെ ഗണപതി ഉണരുന്നൂ...
കർണ്ണ ചാമര ഭൂഷിത ദേവൻ ഗണപതി ഉണരുന്നൂ...
പമ്പാ ഗണപതി അരുളുന്നൂ...
പാശാങ്കുശധരൻ അരുളുന്നൂ...

ഓം തത് പുരുഷായ വിദ് മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്

പൊന്നുപതിനെട്ടാം പടിതേടും സ്വാമിമാരു വിളിക്കുന്നു
ആഞ്ജനേയൻ രാമൻ സീതയും അനുഗ്രഹങ്ങൾ തൂകുമ്പോൾ
ചന്ദനത്തിൽ ഗന്ധവുമേന്തി പമ്പാ സ്നാനമൊരുങ്ങുന്നു
ഗണേശ ഭഗവാൻ കനിയുന്നു എൻ പൊൻമണികണ്ഠൻ ഉണരുന്നൂ

ഓം തത് പുരുഷായ വിദ് മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്

യക്ഷ കിന്നര ഗന്ധർവ്വാദികൾ അരങ്ങിലുണരും നേരത്ത്
മൃദംഗ വാദ്യവുമേന്തി ഗണേശൻ താളമൊരുക്കുന്നൂ..
ഉരുക്കഴിക്കും നിൻ നാമങ്ങളിൽ ഭൂതലമലിയുന്നൂ...
പമ്പാ ഗണപതി കനിയുന്നൂ എൻ വിഘ്ന ശതങ്ങളുമൊഴിയുന്നൂ

ഓം തത് പുരുഷായ വിദ് മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts